കോട്ടയത്ത് അഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കായലില്‍; കണ്ടെത്തിയത് പൊക്കിൾ കൊടിക്കൊപ്പം; ആശുപത്രികളില്‍ സമീപ ദിവസങ്ങളില്‍ നടന്ന പ്രസവവുമായി ബന്ധപ്പെട്ടടക്കം വിശദമായ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കോട്ടയത്ത് നവജാത ശിശുവിന്റെ മൃതദേഹം കായലില്‍ നിന്നും കണ്ടെത്തി. പൊക്കിൾ കൊടി അടക്കമായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്ബ് കാട്ടാപ്പള്ളി ഭാഗത്തെ കായലില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് .ഇപ്പോൾ പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട് . കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പോസ്റ്റ്മമോര്‍ട്ടം നടത്തുകയും ചെയ്യും. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആശുപത്രികളില്‍ സമീപ ദിവസങ്ങളില്‍ നടന്ന പ്രസവവുമായി ബന്ധപ്പെട്ടടക്കം വിശദമായ അന്വേഷണം നടത്തുക.
അഞ്ച് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റേതാണ് മൃതദേഹം. കായലില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവറായിരുന്നു പോലീസിനെ വിവരം അറിയിച്ചത്. പൊക്കിള്‍ക്കൊടിയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ ശരീരത്തില്‍ ഉണ്ട്. സംഭവത്തില്‍ വൈക്കം പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ആശുപത്രികളില്‍ സമീപ ദിവസങ്ങളില്‍ നടന്ന പ്രസവവുമായി ബന്ധപ്പെട്ടടക്കം വിശദമായ അന്വേഷണം നടത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha