മാസ്ക്ക് ധരിക്കാതെ 6405 പേര്; ഒറ്റ ദിവസം സർക്കാരിന്റെ ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ, നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുത്തു, 968 പേർ അറസ്റ്റിലായി

കൊറോണ വ്യാപനത്തിന്റെ വ്യാപ്തി കൂടുതൽ വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും വെളിപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് മാസ്ക്ക് ധരിക്കാത്ത 6405 പേരിൽ നിന്നും സംസ്ഥാന സർക്കാരിന് ഇന്നലെ പിഴയായി ലഭിച്ചത് 12 ലക്ഷത്തി എൺപത്തൊരായിരം രൂപയാണ്. ഇതേതുടർന്ന് നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുക്കുകയുണ്ടായി.. അതിന്റെ പിഴ വേറെയും രേഖപ്പെടുത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 1037 പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. ഇതിലൂടെ 968 പേരാണ് അറസ്റ്റിലായത്.
അതേസമയം മാസ്ക് ധരിക്കാത്ത 6405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒൻപത് കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ജില്ല തിരിച്ചുള്ള കണക്കു ചുവടെ ചേർക്കുന്നു. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തിലാണ് കണക്കുകൾ നൽകുന്നത്)
തിരുവനന്തപുരം സിറ്റി - 87, 50, 32
തിരുവനന്തപുരം റൂറല്‍ - 169, 154, 19
കൊല്ലം സിറ്റി - 85, 76, 35
കൊല്ലം റൂറല്‍ - 150, 150, 114
പത്തനംതിട്ട - 38, 57, 6
ആലപ്പുഴ- 88, 72, 6
കോട്ടയം - 24, 25, 1
ഇടുക്കി - 28, 3, 1
എറണാകുളം സിറ്റി - 17, 18, 0
എറണാകുളം റൂറല്‍ - 90, 17, 9
തൃശൂര്‍ സിറ്റി - 18, 28, 1
തൃശൂര്‍ റൂറല്‍ - 24, 34, 4
പാലക്കാട് - 33, 71, 9
മലപ്പുറം - 10, 16, 2
കോഴിക്കോട് സിറ്റി - 67, 67, 49
കോഴിക്കോട് റൂറല്‍ - 77, 102, 37
വയനാട് - 13, 2, 4
കണ്ണൂര്‍ - 9, 10, 0
കാസര്‍ഗോഡ് - 10, 16, 3
https://www.facebook.com/Malayalivartha