Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈക്കം കായലിൽ മുറിഞ്ഞപുഴ പാലത്തിനു സമീപം ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി... ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ല..കൊലപാതകമാണെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം

03 AUGUST 2020 06:40 PM IST
മലയാളി വാര്‍ത്ത

വൈക്കം കായലിൽ മുറിഞ്ഞപുഴ പാലത്തിനു സമീപം ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ല
മൃത ദേഹത്തിന് നാല് ദിവസം പഴക്കമുണ്ട് .. ചെമ്പ് ഭാഗത്ത് കായലിലൂടെ ഒഴുകിയെത്തിയ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. ഇൻക്വസ്റ്റ് അടക്കമുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും

ഇന്നു രാവിലെ എട്ടരയോടെ വൈക്കം ചെമ്പിൽ വേമ്പനാട്ട് കായലിലേക്ക് മൃതദേഹം ഒഴുകിയെത്തിയത് കണ്ട നാട്ടുകാർ വിവരം വൈക്കം പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് ഒഴുകിയെത്തുന്നത് എന്നു കണ്ടെത്തിയത്.

തുടർന്ന്, മൃതദേഹം കരയ്ക്ക് അടുപ്പിച്ചു. പോലീസിന്‍റെ ഇൻക്വസ്റ്റ് പരിശോധനയിലാണ് മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നും, ചീഞ്ഞളിഞ്ഞ നിലയിലാണ് എന്നും കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി വൈക്കം താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി.

കൊലപാതകമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇത് കണ്ടെത്തുന്നതിനായി വൈക്കം സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളിൽ നടന്ന പ്രസവങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇതിനായി ഇത്തരം ആശുപത്രികളിൽ പ്രസവിച്ചവരുടെ പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്. കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളിലെ അതിർത്തി പ്രദേശത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends