ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കാം; മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

രാജ്യത്ത് അൺലോക്ക് 3യുടെ ഭാഗമായി ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി ... .എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലുള്ള ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി ബാധകമല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് രോഗവ്യാപനം തടയാനും അപകടങ്ങൾ ഒഴിവാക്കാനും കർശന നിയന്ത്രണങ്ങളാണ് മാർഗ നിർദേശത്തിൽ പറയുന്നത്.
എല്ലാ വിഭാഗം ആളുകൾക്കും ഈ ഘട്ടത്തിൽ പ്രവേശനാനുമതി ലഭിക്കുകയില്ല. കൊവിഡ് രോഗലക്ഷണമുള്ളവർ, അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവര്‍, രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ജിമ്മുകളിലോ യോഗ കേന്ദ്രങ്ങളിലോ പ്രവേശനം അനുവദിക്കില്ല .
ഇതനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശം യോഗ ഇൻസ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും കൈകാര്യം ചെയ്യുന്ന ഓർഗനൈസേഷനുകൾ എല്ലാ അംഗങ്ങൾക്കും സന്ദർശകർക്കും സ്റ്റാഫിനും നൽകേണ്ടതുണ്ട്.
സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി വ്യക്തികള്‍ തമ്മില്‍ ആറടിയെങ്കിലും അകലം പാലിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് നാലു ചതുരശ്ര അടി സ്ഥലം ലഭിക്കത്ത വിധത്തില്‍ വേണം ക്രമീകരണം.
ആറടി അകലത്തില്‍ വേണം ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍. ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതുണ്ട്. പാർക്കിങ്ങ് സ്ഥലങ്ങൾ, ഇടനാഴികൾ ലിഫ്റ്റുകൾ എന്നിവിടങ്ങളിലും അകലം പാലിക്കണം. കാർഡുകളിലൂടെയുള്ള പണമിടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്നും നേരിട്ട് സമ്പർക്കത്തിൽ വരാത്ത രീതിയിലുള്ളവയാകണമെന്നും നിർദേശം പറയുന്നു.
മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുമ്പോള്‍ ശ്വസന പ്രശ്‌നം അനുഭവപ്പെടുന്നവര്‍ ഫേസ് കവറുകൾ ധരിക്കണം. തുടർച്ചയായ ഇടവേളകളിൽ കൈ കഴുകുന്നത് നിർബന്ധമാക്കണമെന്ന് പറയുന്ന നിർദേശത്തിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നവർ 40 മുതൽ 60 സെക്കൻഡ് വരെ കൈ കഴുകണമെന്നും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുന്നവർ 20 സെക്കൻഡ് നേരം കൈ കഴുകണമെന്നുമാണ് പറയുന്നത്
കൂടുതല്‍ പേര്‍ ഒരുസമയത്ത് ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സമയ ക്രമീകരിക്കണം നടപ്പിലാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. അകത്തേക്കു കയറുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും തിരക്ക് ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കണം.
ഓരോ ബാച്ചിനും ഇടയില്‍ പതിനഞ്ചു മുതല്‍ മുപ്പതു മിനിറ്റ് വരെയുള്ള ഇടവേള വേണം. ഈ സമയത്ത് അണുനശീകരണ, ശുദ്ധീകരണ പ്രവൃത്തികള്‍ നടത്തേണ്ടതുണ്ടെന്നും കേന്ദ്ര മാർഗ നിർദേശം പറയുന്നു. തെർമൽ സ്കാനിങ്ങ് നടത്തി മാത്രമേ ഒരോ ആളുകളെയും അകത്ത് പ്രവേശിപ്പിക്കാവൂവെന്നും നിർദേശം വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha