കല്പനയ്ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചു തുറന്നു പറഞ്ഞ് നന്ദു
മോഹന്‍ലാല്‍ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തില്‍ കുടിയനായുള്ള നന്ദുവിന്റെ അഭിനയം ഒരുപാട് ശ്രദ്ധനേടിയിരുന്നു. കല്പനയായിരുന്നു നന്ദുവിന്റെ ഭാര്യയായി എത്തിയത്. കല്പനയ്ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചു തുറന്നു പറയുകയാണ് നന്ദു.
'ഇത്രയും വയ്യാത്ത കല്പനയെ തൂക്കിയിട്ട് അടി കൊടുക്കുന്ന സീനുകള്‍ ഉണ്ടല്ലോ സ്പിരിറ്റില്‍, എനിക്ക് അതൊക്കെ ബുദ്ധിമുട്ടായിരുന്നു. കാരണം അവര്‍ക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇടിക്കുകയും വേണം അവര്‍ക്ക് കൊള്ളാനും പാടില്ല. കല്പന പറയും, അങ്ങനെ ചിന്തിക്കുകയെ വേണ്ട സ്വാമി, നല്ല അടി തന്നോ എന്നു. ഞാന്‍ ശ്രദ്ധിച്ചും ടെന്‍ഷനിലും അഭിനയിച്ചതാണത്.
കല്പനയുമായി എനിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഒരുപാട് ശാരീരീക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു കല്പനക്ക്. ശരീരത്തില്‍ നീര്‍ക്കെട്ട്, ഇസ്നോഫീലിയ അങ്ങനെ. ഞങ്ങള്‍ ഒരുമിച്ചു അമേരിക്കന്‍ ട്രിപ്പ് ഒക്കെ പോയിട്ടുണ്ട്. എന്നെ സാമി എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ ഇടക്കൊക്കെ തമിഴില്‍ സംസാരിക്കും. എവിടെ പോയാലും പറയും ' എനിക്ക് താമസിക്കാന്‍ നല്ലൊരു റൂം ശെരിയാക്കി തരണേ, നല്ലൊരു വണ്ടി ഏര്‍പ്പാടാക്കി തരണേ എന്നൊക്കെ. കല്പനക്ക് എ സി ഇടുന്നത് ഇഷ്ടമില്ല, അതിനു അനുസരിച്ചു ഞാന്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും.' നന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha