റംബൂട്ടാന് പഴം അബദ്ധത്തില്‍ വിഴുങ്ങി കുഞ്ഞ് ബോധരഹിതനായി, ശ്വാസം ലഭിക്കാതെ അനക്കം നിലച്ച കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടി, രക്ഷകരായത് ആരോഗ്യപ്രവര്‍ത്തകര്‍... ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുഞ്ഞിന് പുനര്ജന്മം
റംബൂട്ടാന് പഴം അബദ്ധത്തില്‍ വിഴുങ്ങി കുഞ്ഞ് ബോധരഹിതനായി, ശ്വാസം ലഭിക്കാതെ അനക്കം നിലച്ച കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടി, രക്ഷകരായത് ആരോഗ്യപ്രവര്‍ത്തകര്‍... ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുഞ്ഞിന് പുനര്ജന്മം. റംബൂട്ടാന് പഴം ശ്വാസനാളിയില്‍ കുടുങ്ങി 15 മിനിറ്റോളം ശ്വാസം നിലച്ച കുഞ്ഞിന് വൈദ്യ സംഘം രക്ഷകരായി. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു വരുകയാണ്. ആലുവ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞ് 28-ാം തീയതിയാണ് വീട്ടില്‍ അബദ്ധത്തില്‍ പഴം വിഴുങ്ങി ബോധരഹിതനായത്.
ശ്വാസം ലഭിക്കാതെ അനക്കം നിലച്ച കുഞ്ഞിനെ ഉടന്‍തന്നെ ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ച അവസ്ഥയില്‍ എത്തിയ കുഞ്ഞിന്റെ ഹൃദയമിടിപ്പ് വീണ്ടെടുക്കുകയായിരുന്നു ആദ്യ യത്നം.
പിന്നീട് ശ്വസന നാളത്തില്‍ കുടുങ്ങിയ റംബൂട്ടാന് പുറത്തെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചു. ശ്വാസകോശം സാധാരണ നിലയില്‍ ആകാനും മസ്തിഷ്കത്തിന് സംഭവിച്ചേക്കാവുന്ന തകരാറുകള്‍ ഒഴിവാക്കാനുമായിരുന്നു പിന്നീടുള്ള ശ്രമം. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തിയത്.
ഘട്ടം ഘട്ടമായി വെന്റിലേറ്ററിന്റെ സഹായം കുറച്ചുകൊണ്ടു വന്നു. ദിവസങ്ങള്‍ നീണ്ട ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനപ്രയത്നത്തിലൂടെ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായി.
"
https://www.facebook.com/Malayalivartha