Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും

എല്ലാം സ്വപ്നമാകണേ... സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും; ശിവശങ്കറിന് പിന്നാലെ സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ഉന്നതനെ ചോദ്യംചെയ്യാന്‍ കസ്റ്റംസിന്റെ നീക്കം; രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ

04 AUGUST 2020 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...

നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക് പോകുകയാണ്. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മാത്രമുണ്ടായിയിരുന്ന ചാനല്‍ ചര്‍ച്ചയില്‍ മറ്റൊരു രാഷ്ട്രീയ നേതാവ് കൂടി കയറിപ്പറ്റുകയാണ്. സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുള്ള നോതാവിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചു കഴിഞ്ഞു. സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണിദ്ദേഹം.

അതേസമയം തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കര്‍ നേരത്തെ നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ ഇനിയുള്ള നാളുകള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊഴുക്കുമെന്നുറപ്പ്.

കള്ളക്കടത്തിനെക്കുറിച്ച് നേതാവിന് അറിവുണ്ടായിരുന്നെന്നും പലപ്പോഴും സഹായം നല്‍കിയിട്ടുണ്ടെന്നുമുള്ള സ്വപ്‌നയുടെ മൊഴി നല്‍കിയിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് തിങ്കളാഴ്ച ചേര്‍ന്ന കസ്റ്റംസ് ഉന്നതതല യോഗത്തില്‍ രാഷ്ട്രീയ നേതാവിനേയും ശിവശങ്കറേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

സ്വപ്‌ന ഇടനിലക്കാരിയായ ഇടപാടുകളെക്കുറിച്ച് ഈ രാഷ്ട്രീയ നേതാവിന് അറിവുണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരിയാക്കുന്നതില്‍ മുഖ്യപങ്ക് ഈ നേതാവിനായിരുന്നു. സ്വര്‍ണക്കടത്തില്‍ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്‌നയും പലയിടങ്ങളില്‍വെച്ച് രഹസ്യമായി കാണുകയും ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിക്കുന്ന വിവരം. ഇതോടെ സ്വര്‍ണക്കടത്തിന് പുതിയ രാഷ്ട്രീയ മാനങ്ങള്‍ കൈവരുകയാണ്.

ഇതേ യോഗത്തില്‍ ശിവശങ്കറിന്റെ മൊഴിയും സ്വപ്‌നയുടെ മൊഴിയും ചേര്‍ത്തുവെച്ച് പരിശോധിച്ചു. രണ്ടുപേരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ശിവശങ്കറിന്റെ ചില മൊഴികളില്‍ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. ഈ ആഴ്ചതന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണു കരുതുന്നത്.

അതേസമയം നയതന്ത്ര ചാനലിലൂടെ സ്വര്‍ണംകടത്താന്‍ ഡമ്മി പരീക്ഷണം നടത്തിയ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഹമീദ് കസ്റ്റംസ് മുമ്പാകെ ഹാജരായി മൊഴിനല്‍കി. സന്ദീപ് നായര്‍ക്കുവേണ്ടി രണ്ടുതവണ നയതന്ത്രചാനലിലൂടെ ഡമ്മി പരീക്ഷണം നടത്തിയെന്നാണ് ഹമീദിന്റെ മൊഴി. രണ്ടു തവണയും സ്വര്‍ണമുണ്ടായിരുന്നില്ല. 2019 ജൂലായില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചെങ്കിലും സ്വര്‍ണം കടത്താനുള്ള നീക്കത്തില്‍നിന്ന് പിന്മാറി. ഇതേ മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയ സ്വപ്‌ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ പിടിയിലായതോടെ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഹമീദ് സ്വകാര്യ ചാനലില്‍ അഭിമുഖം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയത്. മൊഴിയെടുക്കല്‍ തുടരുകയാണ്. കേസില്‍ ഹമീസിനെ പ്രതി ചേര്‍ത്തിട്ടില്ല.

അതിനിടെ സ്വപ്നയും സംഘവും ലോക്ക്ഡൗണിനിടെ സ്വര്‍ണം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചോയെന്നും കസ്റ്റംസ് പരിശോധിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വട്ടിയൂര്‍ക്കാവിലെ സിആപ്റ്റിന്റെ അടച്ചുമൂടിയ വാഹനത്തില്‍ കോണ്‍സുലേറ്റിന്റെ ആവശ്യത്തിനായി മലപ്പുറത്തെ എടപ്പാളിലേക്ക് 28 പാഴ്‌സലുകള്‍ കൊണ്ടുപോയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മതഗ്രന്ഥങ്ങളെന്ന വ്യാജേന, സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നാണ് സംശയം. ലോക്ക് ഡൗണിനിടെ മുഖ്യപ്രതി റമീസും സംഘവും വന്‍തോതില്‍ സ്വര്‍ണം കടത്തിയെന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ജൂണിലും ജൂലായിലും റമീസ് നിരവധിതവണ തിരുവനന്തപുരത്ത് എത്തിയതായും കണ്ടെത്തി. സിആപ്റ്റിലെ ഇടപാടുകള്‍ എന്‍.ഐ.എയും അന്വേഷിക്കുന്നു. ഇങ്ങനെ പല പല കാര്യങ്ങള്‍ ഒന്നിച്ച് വരുമ്പോള്‍ ഈയാഴ്ച അതി നിര്‍ണായകമായി മാറുകയാണ്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (19 minutes ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (1 hour ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (2 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (3 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (3 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (5 hours ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (5 hours ago)

Malayali Vartha Recommends