കാട്ടാനയെ കണ്ട് ഭയന്നോടിയ അച്ഛന്റെ കയ്യില്‍നിന്ന് വീണ കുഞ്ഞ് മരിച്ചു

പാലക്കാട് നെല്ലിയാമ്പതിയില്‍ കാട്ടാനയെ കണ്ടു ഭയന്നോടിയ യുവാവിന്റെ കയ്യില്‍ നിന്നും തെറിച്ചുവീണ് കുഞ്ഞ് മരിച്ചു. യുവാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരിക്കും പരുക്ക്.
ആനമട എസ്റ്റേറ്റിലെ തൊഴിലാളിയും മുതലമട തേക്കടി മുപ്പതേക്കര്‍ ആദിവാസി കോളനി സ്വദേശിയുമായ രാമചന്ദ്രന്റെ മൂന്നു വയസ്സുകാരനായ മകന് റനീഷ് ആണു മരിച്ചത്. രാമചന്ദ്രനും (39) ബന്ധുവായ സരോജിനിക്കും (16) നിസ്സാര പരുക്കേറ്റു.
ഇന്നലെ രാത്രി ഏഴോടെ ആനമട എസ്റ്റേറ്റിനു സമീപത്തെ മാരിയമ്മന്‍ ക്ഷേത്രത്തിനോടു ചേര്‍ന്നാണു സംഭവം.
എസ്റ്റേറ്റ് ഓഫിസില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. കുഞ്ഞിനെ എടുത്ത രാമചന്ദ്രന് ഒരു വഴിക്കും സരോജിനി മറ്റൊരു വഴിക്കുമാണ് ആനയെ കണ്ട് ഓടിയത്.
ഇതിനിടെ, രാമചന്ദ്രന്റെ കയ്യില്‍ നിന്നു കുഞ്ഞു തെറിച്ചു കല്ലില്‍ തലയിടിച്ചു വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha

























