ദൈവം പ്രസാദിച്ചിട്ടും പൂജാരി പ്രസാദിച്ചില്ലെന്ന മട്ട്... 70 ലക്ഷത്തിന്റെ ലോട്ടറി ജേതാവ് കൂലിപ്പണി തേടി അലയുന്നു!
പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെന്നയ്ക്കല്‍ സി.ആര്. രാജേഷ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിലൂടെ ലക്ഷാധിപതിയായിട്ടും അധികൃതരുടെ അനാസ്ഥ മൂലം പണം കിട്ടാതെ വലയുന്നു.
2020 ജനുവരി ഒന്‍പതിനാണ് കൂലിപ്പണിയെടുത്തു ജീവിക്കുന്ന രാജേഷിന് പുന്നപ്ര കപ്പക്കട ജങ്ഷനില്വച്ചെടുത്ത 70 ലക്ഷത്തിന്റെ ലോട്ടറി അടിക്കുന്നത്.
കാനറ ബാങ്ക് ആലപ്പുഴ ശാഖയില്‍ ടിക്കറ്റേല്പ്പിച്ചു. അന്നു മുതല്‍ തിരുവനന്തപുരത്തെ ലോട്ടറി ഓഫിസിലേക്കു വിളിക്കുമ്പോള്‍ ഡയറക്ടര്‍ സ്ഥലത്തില്ല വിളിക്കാം എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്.
ലോട്ടറി ഓഫിസുമായി ബാങ്കുകാരും ബന്ധപ്പെട്ടങ്കിലും ഇതേ മറുപടിയാണ് കിട്ടിയതെന്ന് രാജേഷ് പറയുന്നു.
അര്‍ഹതപ്പെട്ട പണം കിട്ടിയാല്‍ സ്വന്തമായി ഒരു ഭവനം നിര്‍മിക്കുന്നതോടൊപ്പം നിത്യവൃത്തിക്കു വകയില്ലാത്ത സഹോദരിയുടെ കുടുബത്തെയും സഹായിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഈ കൂലിപ്പണികാരന്.
https://www.facebook.com/Malayalivartha