ശിവശങ്കറിനെ അടപടലം പൂട്ടാന്‍.... ശിവശംഭോ ...മാരകം ഈ മൊഴി... സ്വപ്ന മൊഴിമാറ്റി കോടതിക്ക് നല്കി ? എന്‍ ഐ എ യുടെ ചോദ്യാവലിയില്‍ ശിവശങ്കര്‍ വെന്തുമരിക്കും ............

എല്ലാത്തിനും ഒരു ദിവസമുണ്ട് .ഏതു കൊള്ളരുതായ്മയും മറനീക്കി പുറത്തുവരും .അവിടെ ഉന്നത രാഷ്ട്രീയ ബന്ധമോ മുഖ്യമന്ത്രിയുടെ വിശ്വസ്തന് എന്ന ഖ്യാതിയോ തുണയാവില്ല .അഴിമതി അര്‍ബുദം പോലെയാണ് അത് ആര്‍ക്ക് വന്നാലും അവരുമായി ബന്ധമുള്ളവര്‍ ആ കണ്ണി മുറിച്ചുകളയും .ശിവശങ്കറിന് കേവലം സ്വപ്നയുമായി ഫ്ലാറ്റ് ബന്ധം മാത്രമല്ല ഉള്ളതെന്നും സ്വപ്ന ഉള്‍പ്പെട്ട ഹവാല ബന്ധത്തില്‍ ശിവശങ്കറിന് വ്യക്തമായ അറിവുണ്ടായിരുന്നു എന്ന തരത്തിലേക്കാണ് എന്‍ ഐ എ അന്വേഷണം വ്യാപിച്ചിരിക്കുന്നത്.
എന്‍ ഐ എ യുടെ ചോദ്യങ്ങളില്‍ പലതും ഇപ്പോഴും ശിവശങ്കറിന് ഉത്തരം കിട്ടാത്തവയായി അവശേഷിക്കുന്നതിനു പ്രധാന കാരണം തന്നെ കാണാമറയത്തു പല കാര്യങ്ങളും ഉള്ളതിനാല്‍ തന്നെയാണ് .ഫൈസല്‍ ഫരീദും റമീസും മൂവാറ്റുപുഴ മാഫിയയുമെല്ലാം തന്നെ പരസ്പരം കോര്ത്തിരിക്കപ്പെട്ട കണ്ണികളാണ് എന്ന തിരിച്ചറിവാണ് ഇപ്പോള്‍ ശിവശങ്കറിലേക്കും സര്‍ക്കാരിലേക്കും അന്വേഷണത്തിന്റെ
മറ്റൊരു പരമ്പരയുടെ തുടക്കമിട്ടിരിക്കുന്നത് .21 തവണ കേരളത്തില്‍ കള്ളക്കടത്തു നടത്തിയ സ്വപ്നയുമായി വെറുമൊരു സൗഹൃദം മാത്രം കാത്തുസൂക്ഷിക്കുന്ന ആളല്ല ശിവശങ്കര്‍ എന്ന് അന്വേഷണ സംഘം ഒരു മുന്‍വിധി പോലെ കരുതി വച്ചതാണ് .എന്നാല്‍ അവരുടെ ആ മുന്‍വിധി ,ഒടുവില്‍ കേസ് അന്വേഷണത്തിന്റെ ശരിയായ ദിശയിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത് .എന്‍ ഐ എ യും കസ്റ്റംസും
നടത്തുന്ന മാരത്തണ്‍ ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായ വിവരങ്ങളെ അടിസ്ഥാന പെടുത്തിയാണ് മൂവാറ്റുപുഴയിലെ കൈവെട്ടു സംഘത്തിനും പങ്കുണ്ടെന്ന് മനസ്സിലാക്കുകയും തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ടു കേസിലെ പ്രതികളായിരുന്നവരാണിവരെന്നും വ്യക്തമായത് .
സ്വര്‍ണക്കടത്തിനു നേരത്തെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് കസ്റ്റംസിനു മുന്നിലെത്തിയതും അന്വേഷണത്തിന് കരുത്ത് പകര്‍ന്നിരിക്കുകയാണ് . ഉച്ചയ്ക്കു ശേഷമാണ് കൊച്ചി കസ്റ്റംസ് ഓഫിസില്‍ ഇയാള്‍ എത്തിയത്. സ്വര്‍ണക്കടത്തിനു പ്രതികള്‍ തന്നെ ഉപയോഗിച്ചതും വിദേശത്തു നിന്ന് കടത്തുന്നതിനുള്ള ആളുകളെ എങ്ങനെ കണ്ടെത്തുന്നു തുടങ്ങിയ വിവരങ്ങള്‍ ഇദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.ഇയാളില്‍ നിന്നും ശേഖരിച്ച ചില രഹസ്യ വിവരങ്ങള്‍ കസ്റ്റംസ് അതീവ ഗൗരവത്തോട് കൂടിയാണ് സൂക്ഷിച്ചിരിക്കുന്നത്
മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനു പുറമെ കേരളത്തിലും തമിഴ്നാട്ടിലും നടക്കുന്ന ഹവാല ഇടപാടിനെ കുറിച്ചും ഇയാള്‍ വിശദീകരണം നാക്കിയിരുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് .സ്വപ്നയുടെയും റമീസിന്റെയും മൊഴികള്‍ അടിസ്ഥാനപ്പെടുത്തി തന്നെയാണ് ഇപ്പോഴും കേസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. കൂടുതല്‍ ആളുകള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ അന്വേഷണം തന്നിലേക്കും എത്തിയേക്കാം എന്ന ഭീതിയിലാണ് അബ്ദുല്‍ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി മൊഴി കൊടുക്കാന്‍ തീരുമാനിച്ചതെന്നാണു റിപ്പോര്‍ട്ട്.ന്മ തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്സില്‍ നയതന്ത്ര പാഴ്സലില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസിലെ പ്രതി സ്വപ്നയുടെ മൊഴിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളെന്നു വിവരം. തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും കേസിന് ഇടയില്‍ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നത് പ്രതികളുമായുള്ള ബന്ധം വിശദീകരിക്കാനും എന്‍ ഐ എ ക്ക് ലഭിച്ച സാഹചര്യ തെളിവിന്റെ നിജസ്ഥിതി കൂടി പരിശോധിക്കാനുമാണെന്നു വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ് .
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീല്‍ ചെയ്ത കവറില്‍ സ്വപ്നയുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു. ഈ മൊഴി കോടതിയില്‍ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു കോടതിയില്‍ സമര്‍പ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം.ഇതില്‍ നേരെത്തെ പറഞ്ഞതില്‍ നിന്നും വലിയ തോതിലുള്ള വൈരുധ്യങ്ങളുണ്ട് എന്ന വിലയിരുത്തല്‍ കൂടി അന്വേഷണ സംഘത്തിനുണ്ട് .
"
https://www.facebook.com/Malayalivartha

























