Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും

എൺപതോളം വീടുകളിൽ കയറിയിറങ്ങി മോഷണം; 5 വർഷമായി കറങ്ങി നടന്ന കള്ളൻ പോലീസിന്റെ ആ കരുനീക്കത്തിനൊടുവിൽ പിടിയിൽ; കൊറോണ കാലത്ത് കയ്യിൽ ഗ്ലൗസും സാനിടൈസറും; നാട്ടുകാരെ ഞെട്ടിച്ച കള്ളന്റെ ലീലാ വിലാസങ്ങൾ പുറത്ത്

04 AUGUST 2020 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...

എൺപതോളം വീടുകളിൽ കയറിയിറങ്ങി മോഷണം. ഒടുവിൽ പോലീസിന്റെ സമർത്ഥമായ നീക്കത്തിനൊടുവിൽ കളളൻ പോലീസ് പിടിയിൽ .... മോഷണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തതും അലപം സാഹസികമായിട്ട് തന്നെയായിരുന്നു . താമല്ലാക്കൽ, കരുവാറ്റ പ്രദേശങ്ങളിലായി നടന്ന മോഷണക്കേസുകളിലെ പ്രതി കുമാരപുരം താമല്ലാക്കൽ മാണിക്കേത്ത് വീട്ടിൽ അജിത് തോമസിനെ(43) യാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്. 5 വർഷമായി ഇയാൾ മോഷണം നടത്തുകയായിരുന്നു . ആകെമൊത്തം 80 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്.

.
പോലീസിന്റെ അതിസമർത്ഥമായ നീക്കമായിരുന്നു കുടുക്കിയത് . പ്രദേശത്ത് തുടർച്ചയായി മോഷണം നടന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു ഓപ്പറേഷൻ നൈറ്റ് റൈഡർ എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു . അന്വേഷണ സംഘം 2015 മുതൽ മോഷണം നടന്ന എല്ലാ വീടുകളും സന്ദർശിച്ച് മോഷണ രീതികളും പ്രതിയുടെ വിവരങ്ങളും ശേഖരിച്ചു. തലയിലൂടെ ല‍ുങ്കി മൂടിയാണ് മോഷണം നടത്തിയിരുന്നത്.സിസിടിവി ക്യാമറകളിൽപ്പെടാത്ത വഴികളാണ് രക്ഷപ്പെടാൻ ഇയാൾ തിരഞ്ഞെടുത്തിരുന്നത്. ഇന്നലെ പുലർച്ചെ 3 മണിയോടെ കെവി ജെട്ടി റോഡിലുള്ള വീടുകളിൽ മോഷണ ശ്രമം നടത്തി മടങ്ങുമ്പോൾ കരുവാറ്റ ഇടക്കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപം അന്വേഷണ സംഘം മോഷ്ടാവിനെ വളഞ്ഞിട്ട് പിടിക്കുകയാണ്ഇരുന്നു . കത്തി ഉപയോഗിച്ച് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം കീഴ്പ്പെടുത്തി. കരുവാറ്റയിലെ സമ്പന്നകുടുംബാംഗമായ അജിത് തോമസ് 2015 ൽ, അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ചു കടന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ചാണ് കവർച്ച തുടങ്ങിയതെന്നു പൊലീസ് പറയുന്നു.

തുടർന്ന് കുടുംബസമേതം എറണാകുളത്തെ ഫ്ലാറ്റിലേക്ക് താമസം മാറി. ബൈക്കിൽ കരുവാറ്റയിലെ കുടുംബവീട്ടിലെത്തും, തുടർന്ന് മോഷണം നടത്തിയ ശേഷം കടന്നുകളയുകയായിരുന്നു പതിവ് . സ്ത്രീകൾ ധരിക്കുന്ന ലെഗിൻസ് വെട്ടിയാണ് മുഖംമൂടി നിർമിച്ചിരുന്നത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ സ്വർണക്കടകളിൽ വിറ്റുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, മാവേലിക്കര സിഐ ബി.വിനോദ് കുമാർ, ഹരിപ്പാട് സിഐ ആർ.ഫയാസ്, എസ്ഐ വൈ.ഇല്യാസ്, എഎസ്ഐ ടി.സന്തോഷ് കുമാർ, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, എ. നിഷാദ്, പ്രേംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി. ഇയാാളുടെ പക്കൽ സ്ക്രൂഡ്രൈവർ, കത്തി, കത്രിക, ടോർച്ച്, മുഖംമൂടി തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു .

 

 

നാട്ടുകാരുടെ മൊഴികളിൽ നിന്ന് ആളിന്റെ ഏകദേശ ഉയരവും മോഷ്ടിക്കാനെത്തുമ്പോഴുള്ള വേഷവും മാത്രം മനസ്സിലായി. തുറന്നിട്ട ജനാലകളിലൂടെ കൈയിട്ട് പ്രയാസമില്ലാത്ത മോഷണം മാത്രം നടത്തുന്ന കള്ളൻ അത്ര ‘പ്രഫഷനൽ’ അല്ലെന്ന് ആദ്യമെ മനസ്സിലാക്കി . വീട്ടിൽ ചെറിയ ആളനക്കമുണ്ടായാൽപ്പോലും ഓടി രക്ഷപ്പെടുന്നയാളാണെന്നും വ്യക്തമായി. മോഷണം നടന്ന വീടുകളെ ബന്ധിപ്പിച്ച് അന്വേഷണ സംഘം ഒരു റൂട്ട്മാപ്പ് തയാറാക്കി. എല്ലാ വീടുകളിലേക്കും എളുപ്പത്തിൽ എത്താവുന്ന രണ്ടു പ്രധാന വഴികൾ കണ്ടെത്തി.
പൊലീസ് പട്രോളിങ് സംഘം അധികം സഞ്ചരിക്കാത്ത സ്ഥലത്തെ റോഡുകളായിരുന്നു അത്. അവിടെ നിന്ന് മോഷണം നടന്ന വീടുകളിലേക്ക് ചെറുതോടുകളും ചെറുവഴികളുമൊക്കെയാണ്. പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് കള്ളനെന്ന് ഉറപ്പിച്ചു. അന്വേഷണ സംഘത്തിലെ എസ്ഐ വൈ.ഇല്യാസ്, എഎസ്ഐ ടി.സന്തോഷ് കുമാർ, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി എന്നിവർ രണ്ടു റോഡുകളിലുമായി ഒരു മാസത്തോളം നിരന്തരം കാവലിരുന്നു.

കറുത്ത റെയിൻകോട്ട് ധരിച്ച് മരങ്ങളുടെ മറവിൽ അവർ പതിയിരുന്നപ്പോഴാണ് കഴിഞ്ഞ ദിവസം കള്ളൻ വരുന്നത് ഒരു സംഘം കണ്ടെത്തിയത്. കള്ളൻ കടന്നുപോയ ഉടൻ രണ്ടാമത്തെ സംഘത്തെ വിവരമറിയിച്ചു. കള്ളൻ ചില വീടുകളിലേക്കു കയറുന്നതും ഒന്നും ‘തടയാതെ’ ഇറങ്ങുന്നതും കണ്ട് അന്വേഷണ സംഘവും പിന്നാലെ കൂടി. ഇതിനിടയിൽ രണ്ടര മണിക്കൂറും കടന്നുപോയി. അവസാനത്തെ വീട്ടിലും കയറി ഒന്നും കിട്ടാതെ മോഷ്ടാവ് മടങ്ങി വരുന്ന വഴിയരികിൽ പൊലീസ് സംഘം കാത്തുകിടന്നു. മോഷ്ടാവ് ഒത്ത നടുക്കെത്തിയതും പൊലീസ് സംഘം നാലു വശത്തുനിന്നുമായി പൂട്ടിട്ടു പിടിച്ചു. ഇതിനിടയിൽ കത്തി വീശാൻ ശ്രമിച്ചെങ്കിലും ആർക്കും പരുക്കില്ലാതെ പൊലീസ് കള്ളനെ കീഴടക്കി.


ജൂൺ 25 ന് കരുവാറ്റയ്ക്കു സമീപം ഒരു അധ്യാപികയുടെ വീട്ടിൽ മോഷണം നടന്ന ശേഷമായിരുന്നു പ്രത്യേക സംഘം കേസ് അന്വേഷിച്ചു തുടങ്ങിയത്. കരുവാറ്റ, താമല്ലാക്കൽ പ്രദേശത്ത് 2015 മുതൽ മോഷണം നടന്ന വീടുകളിലെല്ലാം സംഘം എത്തി. ജനല‍ിലൂടെ കൈയിട്ട് കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആഭരണം മോഷ്ടിക്കുകയും ബാഗിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയുമായിരുന്നു കള്ളന്റെ പതിവ്. അന്വേഷണ സംഘം കള്ളന്റെ രൂപം മനസ്സിലാക്കാൻ പ്രദേശത്താകെ അന്വേഷിച്ചെങ്കിലും ഒരു സിസിടിവി ക്യാമറയിൽ മാത്രമാണ് അയാൾ പെട്ടിട്ടുള്ളതെന്നു മനസ്സിലായി. അതിലാകട്ടെ, ശരീരം മുഴുവൻ മറച്ച അയാളെ തിരിച്ചറിയാനേ കഴിയില്ല.

 

കരുവാറ്റ സ്വദേശിയായ അജിത് മറ്റൊരാളുടെ ഭാര്യയുമായി പ്രണയത്തിലാകുകയും അവര‍ുമൊത്ത് എറണാകുളത്തു താമസം മാറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോലിയില്ലാത്ത അജിത്തിനു ജീവിക്കാൻ വരുമാനമില്ലാതായതോടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ ഓട് പൊളിച്ചു കയറിയാണ് ആദ്യ മോഷണം നടത്തിയത്. അതു പിടിക്കപ്പെട്ടില്ല. പിന്നീട് ആത്മവിശ്വാസം വർധിച്ചതോടെ നിരന്തരം മോഷണം തുടങ്ങി. ശരീരഘടന അറിയാതിരിക്കാനാണ് ശരീരമാസകലം ലുങ്കി കൊണ്ട് മൂടുന്നത്.

എറണാകുളത്തു നിന്നു ബൈക്കിലാണ് മോഷ്ട‍ിക്കാനെത്തുക. ബൈക്ക് കരുവാറ്റയിലെ വീടിനരികിലെ പറമ്പിന്റെ ഉള്ളിലേക്കു കയറ്റി വച്ച് ഓല കൊണ്ട് മൂടും. കോവിഡ് തുടങ്ങിയ ശേഷം ‘കോവിഡ് പ്രോട്ടോക്കോൾ’ പാലിച്ചാണ് മോഷണം. ഗ്ലൗസും സാനിറ്റൈസറും എപ്പോഴും കൊണ്ടുനടക്കും. ആരോഗ്യ സംരക്ഷണത്തിന് ഒരു കുപ്പിയിൽ ബദാംപരിപ്പ് വെള്ളത്തിലിട്ട് കരുതും.ഏതായാലൂം കള്ളൻ ഇപ്പോൾ പിടിയിലായി. ആലപ്പുഴ ∙ ജില്ലയിൽ ചുമതലയെടുത്ത ശേഷം, തെളിയിക്കപ്പെടാത്ത കേസുകൾ നോക്കുമ്പോൾ അഞ്ചു വർഷം കൊണ്ട് തെളിയിക്കപ്പെടാത്ത ഇരുന്നൂറോളം മോഷണക്കേസുകളുടെ പട്ടിക കണ്ടാണ് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ മോഷണം നടത്തി വന്ന താമല്ലാക്കൽ മാണിക്കേത്ത് അജിത് തോമസ് (43) കഴിഞ്ഞ ദിവസം പിടിയിലായത് പൊലീസിന്റെ സമർഥമായ കരുനീക്കത്തിലൂടെയായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (15 minutes ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (59 minutes ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (2 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (3 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (3 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (5 hours ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (5 hours ago)

Malayali Vartha Recommends