വെള്ള സ്കോർപ്പിയോയിൽ കുറച്ചു പേർ വന്നിറങ്ങി; ഒരാൾ സ്കോർപ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിച്ചു; വർഷങ്ങൾക്ക് മുൻപ് ബാലുവിന്റെ ജീവൻ പൊലിഞ്ഞ ആ സ്ഥലത്ത് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിയുണ്ടെങ്കിലും സത്യങ്ങൾ കുഴിവെട്ടി മൂടാനാകാതെ കലാഭവൻ സോബി
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പലരും കുടുങ്ങിയപ്പോൾ അത് നയിച്ചത് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതയിലേക്ക് ആയിരുന്നു. ബാലഭാസ്കറിന്റെ മരണ കഴിഞ്ഞ് രണ്ട് വര്ഷം പിന്നിടുമ്പോഴും ഇനിയും അവസാനിക്കാതെ ദുരൂഹത തുടരുന്നു.എന്നാൽ ഇ വിഷയത്തിൽ ഏറെ നിർണ്ണായകമായത് കലാഭവൻ സെബിയുടെ വെളിപ്പെട്ടുത്തൽ തന്നെ ആയിരുന്നു. ചില കുടുംബാംഗങ്ങള്‍ തുടക്കം മുതൽ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നു. പുതിയ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയും സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അപകടസ്ഥലത്ത് അവിചാരിതമായി എത്തിയ കലാഭവൻ സോബി ചില കാഴ്ചകൾ അവിടെ കണ്ടത്. താൻ ചാലക്കുടിയിൽ നിന്ന് തിരുനെൽവേലിയിലേക്കുള്ള യാത്രയിലായിരുന്നു. പന്ത്രണ്ടരയോടെ ഉറക്കം വന്നതിനെത്തുടർന്ന് മംഗലപുരത്ത് വണ്ടി നിറുത്തി ഉറങ്ങാൻ തുടങ്ങി. ഏകദേശം 3.15 ആയപ്പോൾ ഒരു വെള്ള സ്കോർപ്പിയോയിൽ കുറച്ചു പേർ വന്നിറങ്ങി. അതുകഴിഞ്ഞ് നീല സ്കോർപ്പിയോ വന്ന് മരത്തിൽ ഇടിച്ചു. ഒരാൾ സ്കോർപ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു.
വീണ്ടും ഒരു സ്കോർപ്പിയോ വന്നു. പത്തുപന്ത്രണ്ട് പേർ മൊത്തം ഉണ്ടായിരുന്നു. അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് സോബി അവിടെ നിന്നും പോയി. തിരുവനന്തപുരം ഭാഗത്ത് നിന്നും ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. ബാലഭാസ്കറിന്റെ വണ്ടി മറിഞ്ഞുകിടക്കുന്നതായിട്ടാണ് സോബിയുടെ ഓർമ. സാധാരണഗതിയിൽ ഒരു അപകടം കണ്ടാൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന വ്യക്തിയാണ് . എന്നാൽ ഇത്തരമൊരു അസാധാരണ സാഹചര്യം ഉള്ളതുകൊണ്ടാണ് അവിടെ നിൽക്കാതിരുന്നത്. ഇടതുവശത്ത് കൂടി ഒരു പയ്യൻ ഓടി പോകുന്നതും ഒരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്നതും കണ്ടിരുന്നു. മാനേജർ തമ്പിയോട് പറഞ്ഞപ്പോൾ അത്ര പ്രതികരണമുണ്ടായില്ല. കുറച്ചുകഴിഞ്ഞ് ആറ്റിങ്ങൽ സിഐ വിളിക്കുമെന്ന് പറഞ്ഞു. ഫോൺ വയ്ക്കുന്നതിന് മുൻപ് ഇത് ആരോടും പറയേണ്ട, പബ്ലിസിറ്റിയാക്കേണ്ടെന്ന് പറഞ്ഞു. ആറ്റിങ്ങൽ സിഐയും വിളിച്ചില്ല ആരും വിളിച്ചില്ല. എന്നാൽ തനിക്ക് വധ ഭീഷണി 2019 മുതലുണ്ട്. അതിനിടയ്ക്ക് മധ്യസ്ഥ ചർച്ചയ്ക്കും ആളുവന്നു. ചേട്ടൻ ഇനി കണ്ട കാര്യങ്ങളിൽ പ്രതികരിക്കരുതെന്നാണ് പറഞ്ഞത്. സിബിഐക്ക് മൊഴി കൊടുക്കാൻ താൻ ഉണ്ടാകില്ലെന്ന് വരെ ഭീഷണി കോളുകൾ വന്നുവെന്നും – സോബി പറയുന്നു.
അതേ സമയം ബാലഭാസ്കറിന്റെയും മകൾ തേജസ്വനിയുടെയും അപകടമരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു . തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം സമർപ്പിച്ച എഫ്ഐആർ ആണ് കോടതി അംഗീകരിച്ചത്. സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലും ഡ്രൈവർ അർജുൻ തന്നെയാണ് പ്രതി. ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണോ, മരണത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം സിബിഐ അന്വേഷിക്കുമെന്നും എസ്.പി. നന്ദകുമാർ നായർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു.2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്തു വച്ചാണ് അപകടം നടന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരുക്കേറ്റിരുന്നു.2018 സെപ്റ്റംബർ 25ന് മംഗലാപുരം പൊലീസ് റജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നു കാട്ടി ബാലഭാസ്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്കു പരാതിനൽകിയതിനെത്തുടർന്നാണു കേസ് 2020 ജൂൺ 12ന് സിബിഐ ഏറ്റെടുക്കുന്നത്.ഇതിനൊക്കെ പിന്നാലെ കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകളും നിർണ്ണായകമായിരുന്നു.
‘
https://www.facebook.com/Malayalivartha

























