കഞ്ചിക്കോട് ഐഐടി കാമ്പസില്‍ അതിഥി തൊഴിലാളികള്‍ തടഞ്ഞുവച്ച മൃതദേഹം വിട്ടുനല്‍കി.. സ്ഥലത്ത് വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

കഞ്ചിക്കോട് ഐഐടി കാമ്പസില്‍ അതിഥി തൊഴിലാളികള്‍ തടഞ്ഞുവച്ച മൃതദേഹം വിട്ടുനല്‍കി. ഇന്നലെ ട്രെയിന്‍ തട്ടിമരിച്ച തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹമാണ് തടഞ്ഞുവച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തൊഴലാളികള്‍ മൃതദേഹം തടഞ്ഞുവച്ചത്. ഇന്നലെ രാത്രിയാണ് റെയില്‍വേ ട്രാക്കില്‍ ഇതര സംസ്ഥാനക്കാരായ മൂന്നു തൊഴിലാളികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവം കൊലപാത കമാണെന്ന് ആരോപിച്ച് ഇവരുടെ സുഹൃത്തുക്കള്‍ അക്രമാസക്തരായി. ഇന്നലെ രാത്രി പത്തരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്.
ജാര്‍ഖണ്ഡ് പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരി ഓം കുനാല്‍ (29) എന്നിവരാണ് മരി ച്ചത്. കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കില്‍ ഇവര്‍ വീണുകിടക്കുന്ന നിലയിലായിരുന്നു. ഹരി ഓം മരിച്ചനിലയിലും ബാക്കി രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റവരെ ഐഐടിയുടെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവമറിഞ്ഞെത്തിയ ഇവരുടെ സുഹൃത്തുക്കള്‍ അക്രമാസക്തരായി.
മൃതദേഹം കൊണ്ടുപോകാന്‍ എത്തിയ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സ് അടിച്ചു തകര്‍ത്ത ഇവര്‍ പോലീസിനെയും ആക്രമിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുനാലിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കാതെയാണ് ഇതരസംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കള്‍ പ്രതിഷേധിച്ചത്.
കഞ്ചിക്കോട്ടെ ക്യാന്പില്‍ മു ന്നൂറോളം തൊഴിലാളികള്‍ കഴിയുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചു. അതേസമയം ഇത് അപകടമരണമാണെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി സംഭവസമയത്ത് ശക്തമായ മഴ പെയ്തിരുന്നു. ട്രാക്കിലൂടെ നടന്നുവന്നവര്‍ മഴ യുടെ ശബ്ദംമൂലം ട്രെയിന്‍ വന്നത് അറിയാതിരുന്നതിനാലാവാം അപകടമെന്ന് പോലീസ് പറഞ്ഞു. അധികൃതരും പോലീസും എത്തി നടത്തിയ ചര്‍ച്ചയിലാണ് മൃതദേഹം വിട്ടുനല്‍കാന്‍ തൊഴിലാളികള്‍ തയാറായത്. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























