ആര് എസ് പ്രവര്ത്തകന് കടവൂര്‍ ജയനെ വധിച്ച കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

ആര് എസ് പ്രവര്ത്തകന് കടവൂര്‍ ജയനെ വധിച്ച കേസില്‍ ഒമ്പത്് പ്രതികളും കുറ്റക്കാരെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ..കേസില്‍ വെളളിയാഴ്ച വിധി പറയും. ജയന് ആര് എസ് എസ് വിട്ടതിലുളള വൈരാഗ്യം മൂലമാണ് കൊലപാതകം എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. കൊല്ലം കടവൂര്‍ ജംഗ്ഷന് സമിപത്ത് 2012 ഫെബ്രുവരി ഏഴിന് പട്ടാപ്പകലാണ് ജയനെ ഒന്‍പതംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികള്‍ കുറ്റക്കാരാണന്നാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തുകയും പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. കീഴ്കോടതിയുടെ നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടെന്ന പ്രതികളുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കി. കേസ് പുനപരിശോധിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു തിരിച്ചയക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























