കുമാരനല്ലൂർ മക്കാ മസ്ജിദിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; സി.സി.ടി.വി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞു, മോഷ്ടാവിനെപ്പറ്റി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല
കുമാരനല്ലൂർ മക്കാ മസ്ജിദിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. കഴിഞ്ഞ വർഷം അവസാനം സമാന രീതിയിൽ തന്നെ മോഷണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും മോഷണം നടന്നിരിക്കുന്നത്. രണ്ടു തവണയും സി.സി.ടി.വി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാൽ, മോഷ്ടാവിനെപ്പറ്റി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.
ജൂലൈ 31 നു അർദ്ധരാത്രിയിലും ആഗസ്റ്റ് ഒന്നിനു പുലർച്ചെയുമായി മക്കാ മസ്ജിദിൽ മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പള്ളിയ്ക്കുള്ളിലെ ക്യാമറയിൽ നിന്നും ലഭിച്ചത് പള്ളി അധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്. കമ്പിപ്പാരയുമായി പള്ളിയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് നേർച്ചപ്പെട്ടി തകർക്കുന്നത് സി.സി.ടി.വി ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുമുണ്ട്.
ഒരു മാസത്തിനിടെ കുമാരനല്ലൂരിൽ നടക്കുന്ന രണ്ടാമത്തെ മോഷണവും, മോഷണ ശ്രമവുമാണ് മക്കാ മസ്ജിദിൽ നടന്നത്. ജൂലായ് ആദ്യമാണ് എം.സി റോഡിലെ കടകളിൽ മോഷണ ശ്രമവും, സമീപ പ്രദേശത്തെ പള്ളിയുടെ കാണിക്കവഞ്ചിയിൽ മോഷണവും നടന്നത്.
ജൂലായ് 31 നു അർദ്ധരാത്രിയ്ക്കു ശേഷം, പള്ളിയുടെ മതിൽ ചാടിക്കടന്ന് മോഷ്ടാവ് കമ്പിപ്പാരയുമായി പള്ളിയിൽ കയറിയ മോഷ്ടാവ് കാണിക്കവഞ്ചി കുത്തിത്തുറക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ രണ്ടു തവണയും മോഷണമുണ്ടായപ്പോൾ നാട്ടുകാർ ഇടപെട്ട് മോഷണം തടയാൻ പൊലീസ് പെട്രോളിംങ് അടക്കം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പെട്രോളിംങ് ശക്തമാക്കി മോഷണം തടയാനുള്ള യാതൊരു വിധ നടപടികളും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് കുമാരനല്ലൂരിലും പരിസരത്തു നിന്നും നാട്ടുകാർ ഉയർത്തുന്നത്.
https://www.facebook.com/Malayalivartha

























