സി.കെ ബൈജുവിന്റെ എജന്റുമാര്‍ മൈനിങ് ആന്റ് ജിയോജി വകുപ്പ് ഭരിക്കുന്നു; ഇടനിലക്കാരില്ലാതെ ഇവിടെ ഒന്നും നടക്കില്ല; ക്വാറി ലൈസന്‍സ് പുതുക്കല്‍ മുതല്‍ പുതിയ ക്വാറികള്‍ അനുവദിക്കുന്നതുവരെ ലക്ഷങ്ങള്‍ കൈക്കുലി വാങ്ങി; കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍

ക്വാറി മാഫിയുടെ സ്വന്തം ഡയറക്ടര്‍ വകുപ്പ് ഭരിക്കുമ്പോള്‍ ഇതല്ലാതെ പിന്നെ എന്തു സംഭവിക്കാനാണ്. മൈനിങ് ആന്റ് ജിയോളജി വകുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എജന്റുമാര്‍. ഈ എജന്റുമാര്‍ പളിയെടുക്കുന്നക്കുന്നത് സി.ജെ ബൈജുവെന്ന മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ക്ക് വേണ്ടിയാണെന്നും മാത്രം. ഇവരിലൂടെ മാത്രമേ ക്വാറി മുതലാളിമാര്‍ക്ക് ലൈന്‍സ് നേടാനോ പുതുക്കാനോ സാധിക്കുകയുള്ളു. മൂന്നു ലക്ഷം മുതല്‍ക്കാണ് ഇവരുടെ കമ്മീഷന്‍ ആരംഭിക്കുന്നത്. ഇതില്‍ വകുപ്പിലെ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ കൈക്കുലിയും ഉള്‍പ്പെടുന്നുവെന്നാണ് എജന്റുമാര്‍ പറയുന്നത്.
സി.ജെ ബൈജു മൈനിങ് ആന്റ് ജിയോളജി ഡയറക്ടര്‍ ഇന്‍ ചാര്‍ജായി വന്ന ശേഷമാണ് പ്രത്യക്ഷമായി തന്നെ വകുപ്പില്‍ എജന്റുമാര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. മെറ്റല്‍ ആന്റ് ക്രഷര്‍ യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നിന്നും അടുത്തകാലത്തായി എജന്റുമാര്‍ ഉദ്യോഗസ്ഥരുടെ അനുമതിയുടെ വന്‍ തുക കൈപറ്റുന്നതായിയാണ് വിവരം. മെറ്റര്‍ ആന്റ് ക്രഷര്‍ യൂണിറ്റിന്റെ ലൈസന്‍സ് പുതുക്കേണ്ട സമയം മെയ് മാസം മുതല്‍ ആരംഭിച്ചിരുന്നു. ലോക്ഡൗണ്‍ അയതുകൊണ്ടു തന്നെ ലൈസന്‍സ് പുതുക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ചു. അഞ്ചു ലക്ഷം രൂപവരെയാണ് ലൈസന്‍സ് പുതുക്കുന്നതിന് എജന്റുമാര്‍ പിരിച്ചെടുത്തതായി പരാതിയുണ്ട്. ഇത് വിരല്‍ ചൂണ്ടുന്ന സി.കെ ബൈജുവെന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനിലേക്കു തന്നെയാണ്. ഈ വര്‍ഷം മാര്‍ച്ച് മുതലാണ് സി.കെ ബൈജുവിനെ വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജായി നിയമിക്കുന്നത്. അഴിമതിക്കാരനാണ് ഈ ഉദ്യോഗസ്ഥനെന്നും വിജലന്‍സും കോടതിയും കണ്ടെത്തിട്ടും സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഐ.എ.എസുക്കാര്‍ നേതൃത്വം നല്‍കുന്ന വകുപ്പിന് തലപ്പത്ത് സി.ജെ ബൈജു എത്തുന്നത്. വകുപ്പ് മന്ത്രിയായ ഇ.പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും സി.കെ ബൈജുവിന്റെ നിയമനത്തില്‍ പ്രത്യേക താല്‍പര്യമുണ്ടായിരുന്നതായും ആക്ഷേപമുണ്ട്.
ഇയാളുടെ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിമതിക്കാരാനായ ഈ ഉദ്യോഗസ്ഥനെ തന്ത്രപ്രധാന തസ്തികയില്‍ നിയമക്കുന്നതിനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിനും വകുപ്പ് മന്ത്രിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ കേസു നടക്കുന്നതിനിടെയാണ് സി.കെ ബൈജുവിനെതിരെ കൂടുതല്‍ കടുത്ത അഴിമതി ആരോപണങ്ങള്‍ വരുന്നത്. ക്വാറി മാഫിയയുമായി ചേര്‍ന്ന് കോടികളുടെ അഴിമതിയാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിട്ടുള്ളത്. സീനിയര്‍ ജിയോളജിസ്റ്റ് തലം മുതല്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥനാണ് ഡോ. സി.കെ ബൈജു. രാഷട്രീയ നേതൃത്വം സംരക്ഷിക്കുന്ന ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥന് ഒത്താശചെയ്യുന്നത് ക്വാറി മാഫിയെയും. സി.കെ ബൈജുവിന്റെ അഴിമതികളെ കുറിച്ച് അന്വേഷിച്ച വിജിലന്‍സും കോടതിയും ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സംബന്ധിച്ചും വിശദാമായ വാര്‍ത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ മലയാളി വാര്‍ത്ത നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























