കോഴിക്കോട് ജില്ലയില്‍ നാളെ വരെ ഓറഞ്ച് അലര്‍ട്ട്, മഴ കനക്കുന്നു

കോഴിക്കോട് ജില്ലയില്‍ ഇന്നലെ താമരശ്ശേരി, അടിവാരം മേഖലയില്‍ കനത്ത മഴ പെയ്തു.
മാനന്തവാടി മേഖലയില്‍ 12.4 സെന്റീമീറ്റര്‍ മഴ പെയ്തു. ചുരത്തിനുമേലെ വൈത്തിരി മേഖലയില്‍ 13.3 സെന്റീമീറ്റര്‍ മഴയാണു ലഭിച്ചത്.
വയനാടിനോടു ചേര്‍ന്നു കിടക്കുന്ന കിഴക്കന്‍ മലയോര മേഖല ആശങ്കയിലാണ്. കോഴിക്കോട് മേഖലയില്‍ 1.99 സെന്റീമീറ്റര്‍ മഴ പെയ്തു.
കൊയിലാണ്ടി മേഖലയില്‍ 3.4 സെന്റീമീറ്ററും വടകര മേഖലയില്‍ 2.68 സെന്റീമീറ്ററും മഴ ലഭിച്ചു.
ജില്ലയില്‍ നാളെ വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























