Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പട്ടയഭൂമിയിലെ അനധികൃത നിര്‍മാണം: ഹൈക്കോടതി നിലപാടിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

07 SEPTEMBER 2020 07:22 AM IST
മലയാളി വാര്‍ത്ത

പട്ടയഭൂമിയിലെ അനധികൃത നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പട്ടയഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ നടപടിയെടുത്തേ മതിയാകൂ എന്നു ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ്‌സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഇതിനിടെ, കോടതിയലക്ഷ്യക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഉപാധികളോടെ ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലെ അന്തിമ ഉത്തരവിനു വിധേയമായി ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കണമെന്നു കാണിച്ചാണ് ഇക്കഴിഞ്ഞ 4-ാം തീയതി സെക്രട്ടറി ഉത്തരവിറക്കിയത്. പ്രസക്തമായ 2 കോടതി ഉത്തരവുകള്‍ തുടര്‍നടപടികള്‍ക്കായി ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കും എല്ലാ കലക്ടര്‍മാര്‍ക്കും എത്തിച്ചു നല്‍കിയിട്ടുണ്ട്.

എന്തിനു വേണ്ടിയാണ് ഭൂമി പതിച്ചു നല്‍കിയതെന്ന് കൈവശ സര്‍ട്ടിഫിക്കറ്റില്‍ റവന്യു ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണമെന്നും നിര്‍മാണ പെര്‍മിറ്റ് നല്‍കും മുന്‍പു തദ്ദേശസ്ഥാപനങ്ങള്‍ അതു പരിശോധിക്കണമെന്നും ഉത്തരവിറക്കാന്‍ റവന്യു, തദ്ദേശ സെക്രട്ടറിമാരോടു നിര്‍ദേശിക്കുന്ന 2020 ജൂണ്‍ 25-ലെ കോടതി ഉത്തരവാണ് ഒന്ന്. സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാ റവന്യു അധികാരികള്‍ക്കും തുടര്‍നടപടിയെടുക്കാനായി കോടതി ഉത്തരവു തന്നെ അയച്ചു നല്‍കണമെന്ന് ജൂലൈ 29-ന് പുറപ്പെടുവിച്ച നിര്‍ദേശമാണു മറ്റൊന്ന്.

ഹൈക്കോടതി, ഈ ഉത്തരവുകള്‍ നടപ്പാക്കാത്തതിന് കോടതിയലക്ഷ്യക്കേസില്‍ നടപടി തുടങ്ങിയിരുന്നു. വകുപ്പു സെക്രട്ടറിമാര്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഓഗസ്റ്റ് 14-നു കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നു സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഈയാഴ്ച ഹൈക്കോടതിയില്‍ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് റവന്യു വകുപ്പിന്റെ പുതിയ നീക്കം.

അനധികൃത നിര്‍മാണങ്ങള്‍ കൃഷിക്കു പതിച്ചു നല്‍കിയ ഭൂമിയില്‍ നടക്കുന്നതു തടയാന്‍ നടപടി വേണമെന്നാണു കോടതിയുടെ ആവര്‍ത്തിച്ചുള്ള നിലപാട്. സംസ്ഥാനമൊട്ടാകെ നിര്‍മാണ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള 2020 ജനുവരി 30-ലെ കോടതി ഉത്തരവും തുടര്‍ന്നുണ്ടായ വിവിധ ഉത്തരവുകളും സര്‍ക്കാര്‍ നടപ്പാക്കാത്തതാണു വകുപ്പു സെക്രട്ടറിമാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളില്‍ കലാശിച്ചത്. എന്നാല്‍, ഈ ഉത്തരവുകള്‍ സര്‍ക്കാരിന്റെ നിയമ നിര്‍മാണ, ഭരണ നിര്‍വഹണ മേഖലകളിലുള്ള കോടതിയുടെ കടന്നുകയറ്റമാണെന്ന വാദമുന്നയിച്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (1 minute ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (14 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (31 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

Malayali Vartha Recommends