കേരള പൊലീസ് 2000 ഫൈബര്‍ ലാത്തി വാങ്ങുന്നു
കേരള പൊലീസ് സേനയ്ക്കായി 30 ലക്ഷം രൂപ ചെലവിട്ട് 2000 ഫൈബര്‍ ലാത്തി വാങ്ങുന്നു. 16 ലക്ഷം രൂപ ചെലവില്‍ 64 ബാരിക്കേഡുകള്‍ വാങ്ങാനും തീരുമാനിച്ചു.
3 വര്‍ഷം മുന്‍പു വാങ്ങിയ പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ ഒടിഞ്ഞതു വിവാദത്തിനിടയാക്കിയിരുന്നു. 3 മാസത്തിനകം ഫൈബര്‍ ലാത്തി സേനയ്ക്കു ലഭ്യമാക്കും.
'ഒടിയാത്ത' ലാത്തി വേണമെന്നും 3 വര്‍ഷ വാറന്റി നല്‍കണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. എആര്‍ ക്യാംപുകളിലും പൊലീസ് സ്റ്റേഷനുകളിലും ലാത്തികള്‍ വീതിച്ചു നല്‍കും.
സേനയില്‍ കൂടുതലുള്ളത് മുള കൊണ്ടുള്ള ലാത്തികളാണ്. ഇടയ്ക്കു പ്ലാസ്റ്റിക് ലാത്തി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.
2017-ല്‍ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്നു പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ കേരള പൊലീസ് സേനയിലേക്കു വാങ്ങിയിരുന്നു. എന്നാല്‍ സമരക്കാരെ നേരിടുമ്പോള്‍ ഇവ ഒടിയുന്നതും ശരീരത്തില്‍ കുത്തിക്കയറുന്നതുമായ സംഭവങ്ങള്‍ ഉണ്ടായി. തന്മൂലം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു വാങ്ങിയ ലാത്തികള്‍ തുടര്‍ന്നു പൊലീസ് ക്യാംപുകളിലേക്കു മാറ്റി.
https://www.facebook.com/Malayalivartha