Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

കളമശ്ശേരി ഭൂമി തട്ടിപ്പില്‍ ബ്രയിന്‍ മാപ്പിങിന് സൂരജ് വരില്ല; സലിംരാജിനെപ്പോലെ നുണപരിശോധനയ്ക്കില്ലെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി

01 MAY 2015 10:19 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ നുണപരിശോധനക്ക് തയ്യാറല്ലെന്ന് ടി ഒ സൂരജ്. എറണാകുളം സിജെഎം കോടതിയിലാണ് ഈ വിവരം അറിയിച്ചത്. നുണപരിശോധന ആവശ്യപ്പെട്ട് സിബിഐ ആണ് അപേക്ഷ നല്‍കിയത്.സിബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ സൂരജ് സത്യവാങ്മൂലം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് പ്രതിയായ കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സൂരജും സംശയത്തിന്റെ നിഴലിലായിരുന്നു . കേസില്‍ സിബിഐ സൂരജിനെ ചോദ്യം ചെയ്തിരുന്നു. വിജലന്‍സ് അന്വേഷണത്തില്‍ സൂരജിന് 183 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ മറ്റുപ്രതികളുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ സൂരജിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ്, നാര്‍ക്കോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്കായിരുന്നു നീക്കം. സൂരജ് ലാന്‍ഡ് റവന്യൂ കമീഷണറായിരിക്കെയാണ് ഭൂമി തട്ടിപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തേ സൂരജിനെ ചോദ്യം ചെയ്തിരുന്നു.
സലിംരാജ് പ്രതിയായ കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സൂരജിന്റെ പങ്കിനെക്കുറിച്ച് ലാന്റ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കമലവര്‍ധനറാവു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കളമശ്ശേരി ഭൂമിതട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ചോദ്യംചെയ്യല്‍. കളമശ്ശേരി തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ പത്തടിപ്പാലം സ്വദേശി എന്‍.എ. ഷറീഫയുടെ 25 കോടിയോളം രൂപ വിലവരുന്ന ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ 2012 ലാണ് ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന സൂരജ് വിവാദഭൂമിയുടെ പോക്കുവരവ് റദ്ദാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
സലിംരാജിന് സൂരജ് കൂട്ടുനില്‍ക്കുകയായിരുന്നു. തണ്ടപ്പേര് തിരുത്തി ഭൂമി തട്ടിയെടുക്കാന്‍ സലിംരാജ് ഭരണതലത്തില്‍ സ്വാധീനിച്ചിരുന്നുവെന്നും പരാതിക്കാരിയായ എന്‍.എ. ഷെറീഫയും മക്കളായ നാസറും നൗഷാദും ആരോപിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവില്‍ കോടതിയാണെന്നിരിക്കെ ബന്ധപ്പെട്ടവരുടെ വാദംപോലും കേള്‍ക്കാതെ ഉന്നതസ്വാധീനത്തിന് വഴങ്ങി സൂരജ് ഭൂമിതട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായ സലിംരാജ്, അബ്ദുല്‍ മജീദ്, എറണാകുളം കലക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ സെക്ഷനിലെ യു.ഡി.സി ഗീവര്‍ഗീസ് എന്നിവരെയും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സിബിഐ നീക്കം പരാജയപ്പെട്ടിരുന്നു. സലിംരാജിന്റെ മൊബൈല്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ പിടിച്ചച്ചെടുക്കാനുള്ള സിബിഐയുടെ നീക്കവും പാളി.
കളമശ്ശേരിയിലെ ഭൂമി സലിംരാജിന്റെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യമാണ് സിബിഐ അന്വേഷിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിസ്ഥാനത്തുനിന്നും സൂരജിനെ സസ്‌പെന്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (25 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends