കോട്ടയത്ത് തിരുവഞ്ചൂരില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിനിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കോട്ടയത്ത് തിരുവഞ്ചൂരില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിനിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ഈരാറ്റുപേട്ട ചെമ്മലമറ്റം സ്വദേശി ജോജോ ജോയി (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ തിരുവഞ്ചൂര്‍ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
ത്രീഫേസ് ആക്കുന്നതിനായി ലൈന്‍ വലിക്കുന്നതിനിടെ വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്ന ലൈനില്‍ അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.- രണ്ട് ട്രാന്‍സ്‌ഫോമറുകളുള്ള ഡബിള്‍ ലിങ്ക് പോസ്റ്റിലായിരുന്നു പണികള്‍ നടന്നിരുന്നത്. ഇത്തരത്തില്‍ ഇന്റര്‍ലിങ്കിംഗ് പോസ്റ്റുകളില്‍ പണികള്‍ നടക്കുമ്പോള്‍ രണ്ട് ഭാഗത്തുള്ള ട്രാന്‍സ്‌ഫോമറുകളിലും വൈദ്യുതി വിതരണം വിച്ഛേദിക്കാറാണ് പതിവ്. എന്നാല്‍ ഇവിടെ പണി പുരോഗമിക്കുന്നതിനിടെ ഒരു ലൈനിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാവുകയായിരുന്നു. ഇതാണ് ദുരന്തത്തില്‍ കലാശിച്ചത്.
ഷോക്കേറ്റ ജോയി അബോധാവസ്ഥയിലായെന്നാണ് മറ്റുതൊഴിലാളികള്‍ പറയുന്നത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് ഇലക്ട്രിക് ഇന്‍സ്പെക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
വാഴയില്‍ കോളനി പഴനിലത്ത് പരേതനായ ജോയിയുടെയും ആന്‍സിയുടെയും മകനാണ് ജോജോ. ഭാര്യ വീണ. ആബേല്‍, അതുല്‍, അല്‍ഫിയ എന്നിവര്‍ മക്കളാണ്.
"
https://www.facebook.com/Malayalivartha


























