ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കാന്‍ തീരുമാനം....സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് തീരുമാനം
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കാന്‍ തീരുമാനം. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് തീരുമാനം. കോഴിക്കോട് റൂറല്‍ എസ്.പിക്ക് ഇന്റലിജന്‍സ് എ.ഡി.ജി.പി ഇതു സംബന്ധിച്ച് നിര്‍ദേശം നല്കി. സുരക്ഷയ്ക്കായി പൊലീസുകാരെ അടിയന്തരമായി നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സുരക്ഷ സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ എ.ആര് ക്യാമ്ബിലെ ഒരു ഉദ്യോഗസ്ഥന് ഫോണില്‍ വിളിച്ച് താങ്കര്‍ എവിടെയാണെന്നും അങ്ങോട്ടേക്ക് രണ്ട് ഉദ്യോഗസ്ഥരെ വിടാമെന്നും അറിയിച്ചിരുന്നു. തനിക്ക് സുരക്ഷ തരാനാണോ വേറെന്തെങ്കിലും ഉദേശമുണ്ടോയന്ന് ആര്‍ക്കറിയാമെന്നും സുരേന്ദ്രന് ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ സ്വീകരിക്കാന്‍ തത്ക്കാലം താന്‍ ഉദേശിക്കുന്നില്ല. കേരള പൊലീസ് തനിക്കെതിരെ നടത്തിയ നീക്കങ്ങള്‍ ഇതിനു മുമ്ബും കണ്ടിട്ടുണ്ട്. കേരള പൊലീസിന്റെ സുരക്ഷയില്‍ തനിക്ക് വിശ്വാസമില്ല. കേരളത്തിലെ ജനങ്ങളിലാണ് വിശ്വാസം. സുരക്ഷ ഭീഷണി ഗൗരവമായി കാണുന്നില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇതൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha