ഹോം സ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മ്മിക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍
കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ പതിവായി എത്തിയിരുന്ന കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 12 അംഗ സംഘത്തില്‍ പെടുന്ന കാഞ്ഞിരപ്പള്ളി സ്വദേശി സജി (38) കള്ളനോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിടിയിലായി. ഹോം സ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മ്മിക്കുന്ന സംഘത്തിലെ പ്രധാനി ആണ് ഇയാള്‍. തിരുവല്ലയിലെ ഹോം സ്റ്റേയില്‍ എത്തിയപ്പോഴാണ് പിടിയിലായത്. കാസര്‍ഗോഡ് സ്വദേശികള്‍ ഉള്‍പ്പെടുന്നവര്‍ സംഘത്തിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് നിന്നുള്ള സംഘം കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ സ്ഥിരം സന്ദര്‍ശകരായതിനാല്‍ ഉടമയ്ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ അവസാനമായി ഇവര്‍ വന്ന് പോയതിന് ശേഷം മുറി വൃത്തിയാക്കിയപ്പോള്‍ 200, 500, 2000 നോട്ടുകള്‍ വേസ്റ്റ് ബിന്നില്‍ നിന്ന് കണ്ടെത്തി. സംശയം തോന്നിയ ഹോം സ്റ്റേ ഉടമ ഇന്റലിജന്‍സിലെ ഒരു ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്ത് വച്ച് സജി പിടിയിലായി.
പത്തനംതിട്ട എസ്.എസ്.ബി ഡി.വൈ.എസ്.പി കെ. വിദ്യാധരന് നല്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് തിരുവല്ല പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോവിഡ് പരിശോധനയ്ക്ക് ശേഷം സജിയെ തിരുവല്ലയില്‍ എത്തിക്കും.
https://www.facebook.com/Malayalivartha