പരീക്ഷാ രീതി മാറിയെന്ന അറിയിപ്പ് വന്നത് പരീക്ഷ തുടങ്ങി അര മണിക്കൂറിനു ശേഷം!

പരീക്ഷ തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പരീക്ഷാ രീതിയില്‍ മാറ്റം വന്നിട്ടുണ്ടെന്ന അറിയിപ്പ് എത്തി! ഡിപ്ലോമ ഇന്‍ എലമെന്ററി എജ്യുക്കേഷന്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയിലാണു പരിഷ്‌കാരം.
ഒരു ചോദ്യക്കടലാസിലെ ഉത്തരങ്ങള്‍ 2 കടലാസുകളിലായി എഴുതണമെന്ന നിര്‍ദേശമാണു വൈകിയെത്തിയത്. കലാപഠനവും പ്രവൃത്തിപഠനവും ബോധനശാസ്ത്രവും എന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ ഒരേ ചോദ്യക്കടലാസിലാണ്. എന്നാല്‍ ഇവയുടെ ഉത്തരങ്ങള്‍ 2 ഉത്തരക്കടലാസുകളില്‍ എഴുതണമെന്നായിരുന്നു നിര്‍ദേശം. കലാപഠനം ഒരു പേപ്പറിലും പ്രവൃത്തിപഠനം വേറെ പേപ്പറിലും എഴുതണം.
2 ഉത്തരക്കടലാസുകളും മൂല്യനിര്‍ണയം നടത്തുന്നതു വ്യത്യസ്ത അധ്യാപകര്‍ ആയിരിക്കും. നിര്‍ദേശങ്ങള്‍ വരുന്നതിനു മുന്‍പേ മിക്ക വിദ്യാര്‍ഥികളും ഒരു കടലാസില്‍ ഉത്തരങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു. കലാ പ്രവൃത്തി പഠനം എന്ന വിഷയം ഒരു പേപ്പറായി പരിഗണിച്ചാണു സിലബസും ചോദ്യങ്ങളും വന്നിരുന്നത്.
https://www.facebook.com/Malayalivartha


























