Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പത്മവ്യൂഹത്തിൽ അകപ്പെട്ട് സംസ്ഥാന സർക്കാർ ; എങ്ങനെ അഭിമുഖീകരിക്കും എന്ന കാര്യം നിർണ്ണായകം

26 SEPTEMBER 2020 01:31 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാരിന്റെ അധികാരത്തിന്റെ അവസാനമാസങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്..എന്നാൽ ഈ നിർണ്ണായക വേളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പത്മവ്യൂഹത്തിലാകുകയാണ് സംസ്ഥാനസർക്കാർ ഇപ്പോൾ ആയിരിക്കുന്നത്.. സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ., കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് നാലാമതായി ലൈഫ് മിഷൻ ഇടപാടിനെക്കുറിച്ചുള്ള സി.ബി.ഐ. അന്വേഷണം നടത്തുകയാണ്... മതഗ്രന്ഥവിതരണത്തിന്റെ മറവിൽ നിയമവിരുദ്ധ നടപടി നടന്നോയെന്ന അന്വേഷണം സമാന്തരമായി ഈ ഏജൻസികൾതന്നെ നടത്തി വരുന്നുമുണ്ട്.


രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്ന കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ കേന്ദ്രഏജൻസികൾ ഒരുമിച്ച് ഒരു സംസ്ഥാന സർക്കാരിനെ ഇതുപോലെ പ്രതിരോധത്തിലാക്കുന്നത് ആദ്യത്തെ സംഭവമാണ്. സംശയനിഴലിലായി അന്വേഷണ ഏജൻസികൾക്കുമുമ്പിൽ ചോദ്യംചെയ്യലിന് വിധേയമായിനിൽക്കുന്നത് ഒരു മന്ത്രിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥരുമാണെന്നത് സർക്കാരിനെ മുൾമുനയിലാക്കുന്ന കാര്യവുമാണ്.

സ്വർണക്കടത്ത് കേസിലടക്കമുള്ള അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി നൽകിയ പ്രതികരണം. എന്നാൽ, അന്വേഷണം മന്ത്രി കെ.ടി. ജലീലിലെത്തിയതോടെ അന്വേഷണ ഏജൻസികൾക്കെതിരേ സി.പി.എം. ആരോപണമുയർത്തി.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടിരൂപയുടെ ഉറവിടം ലൈഫ് പദ്ധതിയിലെ കമ്മിഷനാണെന്ന് വെളിപ്പെടുത്തിയതാണ് പുതിയ തട്ടിപ്പിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. കമ്മിഷൻ ഒരു കോടിയല്ല, നാലരക്കോടിയാണെന്ന് ധനമന്ത്രികൂടി പങ്കെടുത്ത പാർട്ടിചാനലിലെ ചർച്ചയിൽ മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് വെളിപ്പെടുത്തിയതോടെ വിവാദം കനക്കുകയും ചെയ്തു.


ലൈഫ് ഇടപാട് സി.ബി.ഐ. അന്വേഷിക്കണമെന്ന് മുറവിളി പ്രതിപക്ഷമുയർത്തുകയും ചെയ്തു. വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്ന് സി.പി.എം. സൂചന നൽകി.എങ്കിലും മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ദിവസം അന്വേഷണം വിജിലൻസിന് വിട്ടത് സി.ബി.ഐ. അന്വേഷണം വരുമെന്ന സൂചനയെത്തുടർന്നാണെന്നാണ് പ്രതിപക്ഷo ഉയർത്തുന്ന പ്രധാന വിമർശനം. കോൺസുലേറ്റ് നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ കരാർ ഒപ്പുവച്ചതാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത് . വിദേശസ്ഥാപനവുമായുള്ള സാമ്പത്തികഇടപാടിൽ വേണ്ടനടപടികൾ എത്രത്തോളം പാലിച്ചു എന്നതും അന്വേഷണത്തിൽ നിർണായകമാകുന്ന കാര്യമാണ്.. ഏതായാലും അന്വേഷണ ഏജൻസി എല്ലാരും കൂടി വളഞ്ഞിട്ട് ഒരു സർക്കാറിനെ ഇത്തരത്തിൽ പ്രതിരോധത്തിലാക്കുന്ന സംഭവം ഇന്ത്യൻ ചരിത്രത്തിൽഏതായാലും അന്വേഷണ ഏജൻസി എല്ലാരും കൂടി വളഞ്ഞിട്ട് ഒരു സർക്കാറിനെ ഇത്തരത്തിൽ പ്രതിരോധത്തിലാക്കുന്ന സംഭവം ആദ്യമാണ് എന്ന് പറയാതെ വയ്യ... ഏതായാലും സർക്കാർ ഈ പ്രതിരോധങ്ങൾ എങ്ങനെ അതിജീവിക്കുമെന്നും നോക്കി കാണേണ്ട കാര്യം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (59 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (3 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (4 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (5 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (5 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

Malayali Vartha Recommends