Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

സര്‍ക്കാരിന് തിരിച്ചടി! സിബിഐയ്ക്ക് കട്ട സപ്പോർട്ട്, എന്നാലും എന്റെ മുഖ്യാ.... സിബിഐക്ക് മുന്നിൽ മുട്ടിടിക്കുന്നു... ലൈഫ് മിഷന്‍ പദ്ധതിയിൽ സടകുടഞ്ഞ് സിബിഐ; ഇടക്കാല ഉത്തരവില്ല: ലൈഫില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

01 OCTOBER 2020 02:19 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ ആണ് ഹര്‍ജി നല്‍കിയത്‌. എന്നാല്‍, സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനോ ഇടക്കാല ഉത്തരവ് നല്‍കാനോ കോടതി തയാറായില്ല. സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സി.ഇ.ഒ ആണ് ഹര്‍ജി നല്‍കിയത്‌. സിബിഐ അന്വേഷണം റദ്ദാക്കാനോ ഇടക്കാല ഉത്തരവ് നല്‍കാനോ ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ച്‌ തയ്യാറായില്ല. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഫ്‌ലാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ വി വിശ്വനാഥനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായത്.

കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യം വെച്ച് നല്‍കിയ പരാതിയാണ്. പാവങ്ങള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രളയദുരിതത്തെ തുടര്‍ന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നല്‍കുകയാണ് ചെയ്തത്. ലൈഫ്മിഷന്‍ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അതേസമയം ലൈഫില്‍ അന്വേഷണം വേണമെന്നും അന്വേഷണം നടന്നാല്‍ മാത്രമേ ക്രമക്കേട് കണ്ടെത്താന്‍ കഴിയുവെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കഴിയുന്നതെന്നും സി ബി ഐ കോടതിയില്‍ വാദം ഉയര്‍ത്തി.

അതേസമയം വടക്കാഞ്ചേരി ലൈഫ്‌ മിഷന്‍ ഭവനപദ്ധതിയില്‍ സംസ്‌ഥാനസര്‍ക്കാരിനെ ഇരുട്ടില്‍നിര്‍ത്തി സി.ബി.ഐ. അന്വേഷണം നടത്തുന്നതിനെതിരേ മന്ത്രിസഭായോഗത്തില്‍ വിമര്‍ശനം ഉയർന്നിരുന്നു. യു.എ.ഇ. റെഡ്‌്രെകസന്റും യൂണിടാക്കും തമ്മിലുള്ള കരാറില്‍ ക്രമക്കേടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പകരം, അതില്‍ ഭാഗമല്ലാത്ത സര്‍ക്കാര്‍ പ്രതിനിധികളെ പേര്‌ പറയാതെ എതിര്‍കക്ഷികളാക്കി എഫ്‌.ഐ.ആര്‍. സമര്‍പ്പിച്ചതു ചോദ്യംചെയ്യണമെന്നു യോഗത്തില്‍ അഭിപ്രായമായിരുന്നു ഉയർന്നത്.

ഇക്കാര്യത്തില്‍ ചുമതലപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്ന നിയമോപദേശം അഡ്വക്കേറ്റ്‌ ജനറലില്‍നിന്നു ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതിനു മന്ത്രിസഭായോഗം അനുമതി നല്‍കി. പിന്നാലെ, തദ്ദേശവകുപ്പ്‌ സെക്രട്ടറി, ലൈഫ്‌ മിഷന്‍ സി.ഇ.ഒ: യു.വി. ജോസ്‌ തുടങ്ങിയ ഉദ്യോഗസ്‌ഥര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. സംസ്‌ഥാനസര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ അനുമതിയോടെയേ ഒരു കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താനാകൂവെന്ന വ്യവസ്‌ഥ കാറ്റില്‍പറത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (35 minutes ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (44 minutes ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (1 hour ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (1 hour ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (1 hour ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (2 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (5 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (5 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (6 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (6 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (6 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (6 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (6 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (6 hours ago)

Malayali Vartha Recommends