Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഉതുപ്പ് കൊടുംകുറ്റവാളിയും അധോലോക ബന്ധവുമുള്ളയാളെന്ന് സിബിഐ കോടതിയില്‍

06 MAY 2015 01:17 PM IST
മലയാളി വാര്‍ത്ത.

തട്ടിപ്പുകാരന്‍ ഉതുപ്പിന്റെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ നിസ്സഹായരായി സിബിഐ. 100 കോടി തട്ടിച്ച ഉതുപ്പിനെ ഒന്നും ചെയ്യാനാകാതെ കോടതിയില്‍ വിശദീകരണങ്ങള്‍ നല്‍കാനായി മാത്രം സിബിഐ ഒതുങ്ങുന്നത് ഈ ഏജന്‍സിക്കുതന്നെ അപമാനമാണ്. കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസില്‍ പ്രതിയായ അല്‍സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന് സിബിഐ. ഇയാള്‍ കേരളത്തില്‍ നിന്ന് 100 കോടിയിലധികം രൂപ കടത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് അധോലോകവുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സിബിഐ ഇയാളെ റിക്രൂട്ട് കേസില്‍ പ്രതിചേര്‍ത്തിരുന്നു. പലതവണ കേസുമായി സഹകരിക്കാന്‍ നോട്ടീസയച്ചെങ്കിലും തയാറാകാത്തതുകൊണ്ടാണ് കേസില്‍ പ്രതിചേര്‍ത്തത്. ഉതുപ്പിനെതിരെ ലുക്കൗട്ട് നോട്ടീസ് നല്‍കാനാണ് സിബിഐയുടെ നീക്കം.
300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. അതില്‍ 1200 പേര്‍ പോയിക്കാണുമെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. കൊടുകുറ്റവാളിയാണ് ഉതുപ്പെന്ന് പറയുമ്പോഴും ഇയാളെ കുടുക്കാന്‍ സിബിഐ ഒന്നും ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെ ഉതുപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
തട്ടിപ്പ് നടന്നത് പിടിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഉതുപ്പ് കുവൈറ്റിലുണ്ടായിരുന്നു. അതിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിന് കുവൈറ്റ് പൊലീസ് ഉതുപ്പിനെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ കേസിന്റെ കാര്യം അറിയാത്തതിനാല്‍ വിട്ടയയ്ക്കുകയും ചെയ്തു. അതിന് ശേഷം ഉതുപ്പ് കുവൈറ്റ് വിട്ടെന്നാണ് സൂചന. അബുദാബിയില്‍ താമിസിക്കുന്ന കുടുംബത്തോടൊപ്പം ചേര്‍ന്ന ശേഷം ഉതുപ്പ് അവിടെ നിന്നും മുങ്ങി. ഉതുപ്പിനെ പിടികൂടാനുള്ള എല്ലാ സാഹചര്യവും സിബിഐ തന്നെ ഇല്ലാതാക്കിയെന്നതാണ് ആക്ഷേപം. മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പിന്റെ സൗഹൃദവലയത്തില്‍ ബിജെപി നേതാക്കളുമുണ്ട്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും നാട്ടിലെത്തി അന്വേഷണവുമായി സഹകരിക്കാന്‍ കൂട്ടാക്കാത്ത ഉതുപ്പിനെതിരെ നിയമപരമായി ചെയ്യാന്‍ കഴിയുന്ന മറ്റ് നടപടികളാണ് ആദായ നികുതി വകുപ്പും തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സി ബി ഐ യും ഇപ്പോള്‍ ആലോചിക്കുന്നത്.ഉതുപ്പിന്റെ നാട്ടിലെ സ്ഥാപനങ്ങളുടേയും മറ്റു സ്വത്തുക്കളുടേയും കണകുകള്‍ ഇതിനായി ഇന്‍കം ടാക്‌സ് ശേഖരിച്ചു കഴിഞ്ഞു. സ്വത്തുക്കളും സ്ഥാപനങ്ങളും കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടികളാണ് വകുപ്പ് ആലോചിക്കുന്നതെന്നാണ് സൂചന. ഉതുപ്പിന്റേയും അയാളുടെ കമ്പനിയുടേയും പേരിലുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഇതിന്റെ ഭാഗമായി താല്‍ക്കാലികമായി മരവിപ്പിക്കാനാണ് നീക്കം. എന്നാല്‍ ഇന്‍കം ടാക്‌സിന്റെ മുന്നറിയിപ്പ് നോട്ടീസ് പോലും കൈപ്പറ്റാന്‍ ഉതുപ്പിന്റെ കുടുംബാംഗങ്ങള്‍ തയ്യാറായിരുന്നില്ല. ഇയാളുടെ കോട്ടയം മണര്‍ക്കാടുള്ള വീട്ടില്‍ വീട്ടില്‍ അമ്മയും സഹോദരിയും മകനുമാണ് താമസം. നോട്ടീസ് കൈപ്പറ്റാനൂള്ള സാങ്കേതിക തടസം മുന്‍നിര്‍ത്തി ഇന്‍കം ടാക്‌സ് അധികൃതര്‍ വീട്ടില്‍ അറിയിപ്പ് നോട്ടീസ് ഒട്ടിച്ച് പോകുകയാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സി.ബി.എ ചാര്‍ജ് ചെയ്ത കേസ്സില്‍ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് മേധാവി അഡോള്‍ഫ്‌സ് ലോറന്‍സാണ് ഒന്നാം പ്രതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (11 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (23 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (54 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

Malayali Vartha Recommends