Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

വോട്ടര്‍മാരാകാന്‍ ഓണ്‍ലൈന്‍ സംവിധാനമില്ല; തിരിച്ചറിയില്‍ കാര്‍ഡ് വിതരണം അവതാളത്തില്‍; ആകെ മൊത്തം ആശയക്കുഴപ്പം

06 MAY 2015 03:20 PM IST
മലയാളി വാര്‍ത്ത.

വിവാദങ്ങള്‍ക്കു പിന്നാലെ എല്ലാവരും പായുമ്പോള്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. പുതിയ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മരവിപ്പിച്ചതോടെ പൂര്‍ണമായും അവതാളത്തിലായി. അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് സമര്‍പ്പിക്കാന്‍ ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോലും ആശയക്കുഴപ്പത്തിലാണ്.
ഏപ്രില്‍ 23 മുതല്‍ മെയ് അഞ്ചുവരെയായിരുന്നു അപേക്ഷകള്‍ സമര്‍പ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ സംസ്ഥാനത്തെ അമ്പതു ശതമാനം പേര്‍ക്കു പോലും അപേക്ഷകള്‍ സമര്‍പ്പിക്കാനായിട്ടില്ല. തുടര്‍ന്ന് ഈ മാസം 15 വരെ നീട്ടിയെങ്കിലും ഇതിനും ഒരു വ്യക്തതയില്ല.
അതേസമയം തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴി നേരത്തെ അപേക്ഷ സമര്‍പ്പിച്ചവരും ഇനി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വരുന്നത് കാത്തിരിക്കണം. കഴിഞ്ഞ മാസം 15 മുതല്‍ ഇതിനായുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പൂര്‍ണമായും മരവിപ്പിച്ചതോടെ അതുവരെ ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ ഭൂരിഭാഗത്തിനും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന അപേക്ഷിക്കേണ്ട അവസ്ഥയിലായി. നേരത്തെ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരുടെ പ്രിന്റ് ഔട്ട് സ്വീകരിക്കാതെ പുതിയ അപേക്ഷാഫോറത്തില്‍ അപേക്ഷ നല്‍കാനാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നത്.
നേരത്തെ ഓണ്‍ലൈന്‍ വഴി നല്‍കിയതിന്റെ പ്രിന്റ് ഔട്ട്, ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് പരിശോധനയ്ക്ക് വിധേയമാക്കാമായിരുന്നു. പുതിയ അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ കൂടാതെ സ്ഥലത്തെ പോസ്റ്റ്മാന്‍ വഴിയും നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഏതെങ്കിലും ഒരാള്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതിയോ രണ്ടു പേര്‍ക്കും ഒരെ സമയം നല്‍കണമോ എന്ന കാര്യത്തിലും ആശയക്കുഴപ്പം പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്.
നാട്ടിന്‍പുറങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ഇക്കാര്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ കാണാനില്ലാത്തത്. ലക്ഷക്കണക്കിന് അപേക്ഷകരുള്ള ഈ ജോലി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയും മറ്റും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നിരിക്കെ ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിച്ചത് ദുരൂഹമാണെന്നാണ് ഐ.ടി.അസോസിയേഷന്‍ ആരോപിക്കുന്നത്. മറ്റൊരു കാര്യം ഓണ്‍ലൈന്‍ വഴി കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ സൗകര്യമുണ്ടായിരുന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി അപേക്ഷിക്കുമ്പോള്‍ സാധ്യമാകുന്നില്ല എന്നൊരു ന്യൂനതയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (11 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (23 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (54 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

Malayali Vartha Recommends