ആലപ്പുഴ സായി സ്‌കൂളില്‍ വിഷക്കായ കഴിച്ച കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേരില്‍ ഒരാളുടെ നിലഗുരുതരം

ആലപ്പുഴ സായിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനിയായ പതിനഞ്ചുകാരിയാണ് മരിച്ചത്. സായി കേന്ദ്രത്തിലെ തുഴച്ചില്‍ താരങ്ങളായ പെണ്‍കുട്ടികള്‍ ബുധനാഴ്ച വൈകുന്നേരമാണ് വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ ഒരാളുടെ നിലവഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ചികിത്സയിലുള്ള മറ്റു മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.അധികൃതര്‍ പെണ്‍കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























