ക്രിക്കറ്റ് താരം ശ്രീശാന്തിന് പെണ്‍കുഞ്ഞ് പിറന്നു; പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭവമെന്ന് മലയാളി ക്രിക്കറ്റ് താരം

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് പെണ്‍കുഞ്ഞ് പിറന്നു. ശ്രീശാന്ത് തന്നെയാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഇക്കാര്യം അറിയിച്ചത്. ഭാര്യ ഭുവനേശ്വരി കുമാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭവമെന്നാണ് കുഞ്ഞുപിറന്നതിനെ ശ്രീ വിശേഷിപ്പിച്ചത്.
തന്നെ പിന്തുണക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും ശ്രീശാന്ത് നന്ദി പറഞ്ഞു. 2013 ഡിസംബര്‍ 12നായിരുന്നു ശ്രീശാന്ത് ജയ്പൂര്‍ രാജകുടുംബാംഗമായ ഭുവനേശ്വരി കുമാരിയെ വിവാഹം ചെയ്തത്.
ഐപിഎല്‍ വാതുവയ്പു കേസില്‍ മക്കോക്ക ചുമത്തി ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ശ്രീയെ ആജീവനാന്തം വിലക്കുകയും ചെയ്തു. എന്നാല്‍, കോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രീശാന്തിന് അനുകൂലമായിരുന്നു. കോടതിയില്‍ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതിനിടെയാണ് പെണ്‍കുഞ്ഞു പിറന്ന വിവരം ശ്രീശാന്ത് ലോകത്തെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























