Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊണ്ടോട്ടിയില്‍ വന്‍ കഞ്ചാവു വേട്ട... 25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

18 OCTOBER 2020 09:19 PM IST
മലയാളി വാര്‍ത്ത

കൊണ്ടോട്ടിയില്‍ 25.5 കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകന്‍ തൊടി വീട്ടില്‍ മുഹമ്മദ് ഹനീഫ (25) ആണ് പിടിയിലായത്.കൊണ്ടോട്ടി കോടങ്ങാട് വച്ച് കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ആണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്തികൊണ്ടു വന്ന കാറും കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ ഡിക്കിയില്‍ ആണ് ഇയാള്‍ കഞ്ചാവ് ഒളിപ്പിച്ചത്. ലോക് ഡൗണ്‍ സമയത്ത് കഞ്ചാവിന്റെ വില 10 ഇരട്ടിയോളം കൂടിയതിനാല്‍ നിരവധി മയക്കുമരുന്നു മാഫിയകള്‍ നേരിട്ട് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിക്കുകയാണ് ചെയ്യുന്നത്.

വലിയ ലോറികള്‍ വാടകക്ക് എടുത്ത് പച്ചക്കറികളും മറ്റും കൊണ്ടു വരുന്നതിന്റെ മറവിലാണ് കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചു വന്‍ സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ 10 മാസത്തിനിടെ ഏകദേശം 500 കിലോയോളം കഞ്ചാവും, എംഡിഎംഎ, എല്‍ എസ് ഡി പോലെയുള്ള മാരക മയക്കുമരുന്നുകളും മലപ്പുറം ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു.
മലപ്പുറത്ത് കഴിഞ്ഞ മാസം അവസാനമാണ് 320 കിലോ കഞ്ചാവുമായി 8 അംഗ സംഘത്തെ പിടികൂടിയത്. ആന്ധ്രയില്‍ നിന്നും നേരിട്ടു പോയാണ് ഇപ്പോള്‍ പിടിയിലായവര്‍ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കിലോക്ക് 1500 രൂപക്ക് അവിടെ ലഭിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതോടെ 50,000 രൂപയിലധികമാകും. ഒരു തവണ കഞ്ചാവ് കടത്തുന്നതില്‍ തന്നെ ലക്ഷങ്ങളുടെ ലാഭമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ലോക് ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ടവരേയും ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയവരേയും മയക്കുമരുന്ന് മാഫിയ സമീപിച്ച് ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്താണ് ഇതിലേക്ക് കൊണ്ടു വരുന്നത്.പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ മുഖ്യ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വോഷണം ഊര്‍ജ്ജിതമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 minute ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (7 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (16 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (33 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends