3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും അജ്ഞാത സന്ദേശം; ലിങ്ക് തുറന്നാല്‍ പണി കിട്ടും ; മുന്നറിയിപ്പുമായി പോലീസ്
പേടിഎം വഴി തട്ടിപ്പ് നടത്താൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് ചിലർ. 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. എന്നാൽ ഈ സന്ദേശം ഫോണില്‍ എത്തിയാല്‍ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു .
+91 7849821438 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം വരുന്നത്. തിരിച്ചു വിളിക്കുമ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫുമാണ്. എന്നാല്‍ ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നുമെന്നുമാണു പോലീസ് പറയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം വന്നത്. അറിയാത്ത ആരും പണമയക്കില്ലെന്ന ബോധം എല്ലാവര്ക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണു പോലീസ് ആവശ്യപ്പെടുന്നത്. അറിയാത്ത കേന്ദ്രങ്ങളില്‍നിന്ന് എത്തുന്ന ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യരുതെന്നും അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടാന്‍ ഇതു കാരണമാകുമെന്നും പോലീസ് അറിയിച്ചു .
https://www.facebook.com/Malayalivartha