മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നഫീസത്ത് ബീവി അന്തരിച്ചു, 91 വയസായിരുന്നു

കോണ്‍ഗ്രസ് നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന നഫീസത്ത് ബീവി അന്തരിച്ചു. 91 വയസായിരുന്നു. 1960 മാര്‍ച്ച് മുതല്‍ 1964 സെപ്റ്റംബര്‍ വരെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിച്ച നഫീസത്ത് ബീവി ആലപ്പുഴയില്‍ നിന്നുമാണ് നിയമസഭയില്‍ എത്തിയത്. 1924 മാര്‍ച്ച് 22-നാണ് നഫീസത്ത് ബീവി ജനിച്ചത്. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം 3.30നു പാളയം പള്ളിയില്‍ നടക്കും. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന നഫീസത്ത് എഐസിസി, കെപിസിസി അംഗമായിരുന്നു. അഭിഭാഷകയായിരുന്ന നഫീസത്ത് 1954 മുതലാണ് രാഷ്ട്രീയത്തില്‍ സജീവമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























