Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

വ്യാജബില്ലുണ്ടാക്കി കോടികള്‍ തട്ടാന്‍ ദേവസ്വം മരാമത്ത് വകുപ്പിലെ ഉന്നതര്‍

24 OCTOBER 2020 09:22 AM IST
മലയാളി വാര്‍ത്ത

ദേവസ്വം മരാമത്ത് വകുപ്പിലെ ഉന്നതര്‍, കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കൊള്ളയടിക്കുകയാണ്. നടക്കാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്‍ മാറിയെടുക്കാനാണ് ഇപ്പോള്‍ നീക്കം. നടപടികള്‍ പാലിക്കാതെ 50 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ബില്ല് മാറിയതിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതിനു പിന്നാലെയാണ് ഇക്കാര്യവും പുറത്തുവരുന്നത്.

വിവിധ സ്ഥലങ്ങളില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടികളുടെ വെട്ടിപ്പിനാണ് നീക്കം. മാവേലിക്കര, അമ്പലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം വൈക്കം എന്നിവിടങ്ങളില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരിലാണ് തട്ടിപ്പ്. മുന്‍ബോര്‍ഡിന്റെ കാലത്ത് ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല സെക്ഷനുകളില്‍ നിര്‍മാണം നടന്നത്. ഇതിന് മുന്‍ ബോര്‍ഡ് ഭരണസമിതി കണ്ണടച്ച് സാങ്കേതിക-ഭരണാനുമതി നല്‍കി.

മരാമത്ത് വിഭാഗത്തിലെ ചില ഉന്നതര്‍, നേരിട്ടു പരിശോധന നടത്താതെ ബില്ലുകള്‍ പാസാക്കാന്‍ അനുമതിയും നല്‍കിയതോടെയാണ് തട്ടിപ്പിനു കളമൊരുങ്ങിയത്. കോട്ടയത്ത് നടന്നത് കോടികളുടെ വെട്ടിപ്പാണ്. വൈക്കത്ത് ഒരു കോടി രൂപയുടെ കോംപ്ലക്സ് നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍, 50 ലക്ഷം രൂപയുടെ നിര്‍മാണംപോലും അവിടെ നടന്നിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മുഴുവന്‍ തുകയുടെയും ബില്ല് പാസാക്കാന്‍ നീക്കം നടക്കുന്നത്. പലയിടങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആരംഭിച്ചയിടങ്ങളില്‍ 30 ശതമാനം പോലും ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുമില്ല. ബില്ലുകള്‍ മാറിയെടുക്കാനുള്ള നീക്കത്തിനെതിരേ ചില കരാറുകാര്‍ ദേവസ്വം വിജിലന്‍സിനു നല്‍കിയ പരാതികള്‍ നടപടിയെടുക്കാതെ ഒതുക്കി.

ഉന്നതന്റെ ബിനാമികളായിരുന്ന എന്‍ജിനീയര്‍മാര്‍ വിജിലന്‍സ് അന്വേഷണത്തിനായി ഫയലുകള്‍ ആവശ്യപ്പെട്ടതോടെ, അവധിയെടുത്ത് മുങ്ങി. ഈ ഉന്നതന്‍ ബോര്‍ഡില്‍നിന്ന് വിരമിച്ച ആളാണെങ്കിലും ഭരണകക്ഷിയിലുള്ള സ്വാധീനം ഉപയോഗിച്ച് അന്വേഷണം മുന്നോട്ട് പോകുന്നത് തടഞ്ഞു. ഇക്കാര്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മരാമത്ത് വിഭാഗത്തില്‍ ഓഡിറ്റ് നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്. മരാമത്തിലെ 18 വിഭാഗങ്ങളിലെയും നോണ്‍ കേഡര്‍ എ.ഇമാരെ പൂര്‍ണമായി ഒഴിവാക്കി രണ്ടു സെക്ഷന്റെ വീതം ചാര്‍ജ് കേഡര്‍ എ.ഇമാര്‍ക്കു നല്‍കി അഴിമതി മറച്ചുവയ്ക്കാനുള്ള ശ്രമവും നടന്നു.

അതേസമയം, അഴിമതിയാരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തെളിവു ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മുന്‍ ബോര്‍ഡ് സാങ്കേതിക-ഭരണാനുമതി നല്‍കിയ പ്രവര്‍ത്തനങ്ങളില്‍ പുതിയ ബോര്‍ഡിന് ഇടപെടുന്നതില്‍ പരിമതികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (27 minutes ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (35 minutes ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (39 minutes ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (45 minutes ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (53 minutes ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (1 hour ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (1 hour ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (1 hour ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (2 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (3 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (3 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (5 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (6 hours ago)

Malayali Vartha Recommends