കണ്ണുതള്ളാന്‍ വരട്ടെ... സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വെളിപ്പെടുത്തലുകള്‍; ദുബായില്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഐടി വ്യവസായം; നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തില്‍ നിക്ഷേപമെന്നും സൂചന; ശിവശങ്കറിന് കുരുക്ക് മുറുകുന്നു

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലായതോടെ നിര്‍ണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരു പ്രമുഖ പത്രമാണ് ശിവശങ്കറിന്റെ വന്‍ ബിനാമി ഇടപാടുകളെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ദുബായില്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഐടി വ്യവസായം, നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തില്‍ നിക്ഷേപമെന്നും സൂചന. രാഷ്ട്രീയത്തിലെ ഉന്നതര്‍ക്കും ബിനാമി ഇടപാടുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുബായില്‍ ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഐടി വ്യവസായം ഉള്ളതായി എന്‍ഫോഴ്‌സ്‌മെന്റിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും കിട്ടിയ കമ്മീഷന്‍ തുകയുടെ ഒരുഭാഗം ഇതില്‍ നിക്ഷേപിച്ചിട്ടുള്ളതായാണ് സൂചന. സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിലൂടെയാണ് ദുബായില്‍ സംരഭം തുടങ്ങിയത്. ഇതിലേക്ക് വിവിധ പദ്ധതികളില്‍ നിന്നുലഭിച്ച കമ്മീഷന്‍ തുകകള്‍ എത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റിന് തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട് .
സ്വപ്‌ന സുരേഷുമായുള്ള ജോയിന്റ് ലോക്കറില്‍ നിന്നും സ്വര്‍ണം പിടികൂടുമ്പോള്‍ കുറച്ചുകാലം നാഗര്‍കോവിലിലേക്കു മാറിനില്‍ക്കാന്‍ വേണുഗോപാലിനോടു ശിവശങ്കര്‍ നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള വാട്‌സ്ആപ് ചാറ്റുകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം ശിവശങ്കറിനു മാത്രമല്ല ഉന്നരായ രാഷ്ട്രീയക്കാര്‍ക്കും നാഗര്‍കേവില്‍ കാറ്റാടിപ്പാടത്ത് നിക്ഷേപമുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. അന്വേഷണ ഏജന്‍സികള്‍ വീണ്ടെടുത്ത വാട്‌സ്ആപ് ചാറ്റുകളില്‍ ഇത് സംബന്ധിച്ച സൂചനകളുണ്ട്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളിലും നാഗര്‍കോവില്‍ നിക്ഷേപത്തെകുറിച്ച് പറയുന്നുണ്ട്.
കൂടാതെ തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തിന് കോടികളുടെ ബിനാമി നിക്ഷേപം ശിവശങ്കര്‍ നടത്തി. കെഎസ്ഇബി ചെയര്‍മാനായിരുന്നപ്പോള്‍ നാഗര്‍കോവിലിലെ കാറ്റാടിപ്പാട കമ്പനികളുമായുള്ള ബന്ധമാണ് നിക്ഷേപത്തിലെത്തിച്ചത്. നാഗര്‍കോവിലില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ജര്‍മന്‍ കമ്പനിയുമായി അടുത്ത ബന്ധമാണ് ശിവശങ്കറിനുള്ളത്. ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ നിക്ഷേപമുണ്ടെന്ന സൂചനകളിലും അന്വേഷണം നടക്കുന്നുണ്ടെന്നും വാര്‍ത്തയിലുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കികിയിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപണക്കേസില്‍ നേരത്തെ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുന്നത്. ഐ.ടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് നേട്ടീസ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം.ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി അറസ്റ്റു ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എം.ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെയും സി.പി.എമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിക്ക് കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇതോടൊപ്പം ബിനീഷ് കോടിയേരിയുടെ കോടിയേരി വീട്ടിലെ റെയ്ഡില്‍ അമ്പരന്നിരിക്കുകയാണ് കേരളം. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും അവസാനിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ അന്വേഷണ സംഘത്തിന്റെ നടപടികള്‍ സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha