എന്താകുമോ എന്തോ... ബിലീവിയേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടങ്ങിയത് അതിരാവിലെ; കോട്ടയത്ത് തങ്ങിയ ആദായ നികുതി സംഘം എത്തിയത് ഈച്ചപോലും അറിയാതെ

തലസ്ഥാനത്ത് ബിനീഷ് കോടിയേരിയുടെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലും റെഡ് നടക്കുന്നതിനിടെ മറ്റൊരു റെയ്ഡ് വാര്‍ത്തയാണ് തിരുവല്ലയില്‍ നിന്നും വരുന്നത്. ബിലീവിയേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഇതര സംസ്ഥാനങ്ങളിലേയടക്കം ഉദ്യോഗസ്ഥര്‍ കോട്ടയത്തെത്തി അതീവ രഹസ്യമായാണ് റെയ്ഡ് നടത്തിയത്. ഒരു സര്‍ജിക്കല്‍ അറ്റാക്ക് പോലെയാണ് സംഘം എത്തിയത്. പുലര്‍ച്ചെ 5 മണിക്ക് പുറപ്പെട്ട സംഘം ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്, ബിലീവിയേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. നേരത്തേയും പല തരത്തിലുള്ള ആരോപണങ്ങളാണ് പലരും ഉന്നയിച്ചിരുന്നത്. എന്തോ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രണ്ടുമൂന്ന് ദിവസമായി കുമരകത്ത് സംഘം എത്തിയെന്നാണ് കരുതുന്നത്. ഇവരോടൊപ്പം പോലീസ് സംഘവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും.
അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടിലും ബിസിനസ് പങ്കാളികളുടെ വസതികളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേിന്റെ മിന്നല്‍ പരിശോധന തുടരുകയാണ്. ബംഗളുരു മയക്കുമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എ.ടി.എം. കാര്‍ഡിനെച്ചൊല്ലി റെയ്ഡിനിടെ തര്‍ക്കവുമുണ്ടായി.
കാര്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീട്ടില്‍കൊണ്ടുവന്ന് ഇട്ടതാണെന്ന് ബിനീഷിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചതോടെ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം. എ.ടി.എം. കാര്‍ഡ് സംബന്ധിച്ചരേഖയില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്റെ ഭാര്യ തറപ്പിച്ചു പറഞ്ഞതോടെ അനിശ്ചിതത്വം. കാര്‍ഡ് വീട്ടില്‍നിന്നുകണ്ടെടുത്തതാണെന്ന നിലപാടില്‍ ഇ.ഡിയും ഉറച്ചുനിന്നതോടെ രാത്രി വൈകിയും നാടകീയരംഗങ്ങള്‍. ബിനീഷിന്റെ അഭിഭാഷകനെ വീട്ടിലേക്കു പ്രവേശിക്കാന്‍ ഇ.ഡി. അനുവദിച്ചില്ല. ബിനീഷിന്റെ തിരുവനന്തപുരത്തെ വസതിയില്‍ രാവിലെ പത്തുമണിക്കു തുടങ്ങിയ റെയ്ഡ് 12 മണിക്കൂര്‍ പിന്നിട്ടു രാത്രി വൈകിയും തുടര്‍ന്നു.
ഇന്ന് ആദായനികുതി വകുപ്പും പരിശോധന നടത്തിയേക്കും. റെയ്ഡില്‍ പ്രതിഷേധമുണ്ടാകുമെന്ന കരുതലില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സി.ആര്‍.പി.എഫിന്റെ സഹായം തേടിയിരുന്നു. രാവിലെ പത്തോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിനീഷിന്റെയും പങ്കാളികളുടെയും വസതികളിലും സ്ഥാപനങ്ങളിലും ഒരേസമയം പരിശോധന നടന്നത്. തലസ്ഥാനത്തെ മരുതംകുഴിയിലെ കോടിയേരി ഹൗസില്‍ ബിനീഷിന്റെ ഭാര്യയും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ബിനീഷിന്റെ ഭാര്യയുടെ മൊഴിയെടുത്തു. ഇതിനിടയില്‍ നഗരത്തിലെ നാല് ബാങ്കുകളിലും ഇ.ഡി. ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് രേഖകള്‍ ശേഖരിച്ചു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും അനൂപ് മുഹമ്മദ് അയച്ച പണത്തിന്റെ കണക്കുകളുമാണ് ഇ.ഡി. അന്വേഷിച്ചത്. ബിനീഷിന്റെ പങ്കാളിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം കേശവദാസപുരം കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിന്റെ കവടിയാറിലെ വീട്ടിലും കേശവദാസപുരത്തെ ഷോറൂമിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെടുത്തു. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായി അബ്ദുള്‍ ലത്തീഫിന് അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ നിര്‍മാണ കരാര്‍ കിട്ടിയത് അബ്ദുള്‍ലത്തീഫിനാണ്. ഇതില്‍ സ്വപ്‌നയ്ക്ക് 50 ലക്ഷത്തിലധികം രൂപ കമ്മിഷന്‍ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. മരുന്നുകളുടെ മൊത്തക്കച്ചവട വ്യാപാരിയായ ടോറസ് റമഡീസ് എന്ന കമ്പനിയുടെ ഉടമ ആനന്ദ് പത്മനാഭന്റെ വീട്ടിലും ഇ.ഡി. പരിശോധന നടത്തി. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനു സമീപമുള്ള ഓള്‍ഡ് കോഫി ഹൗസ് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തോടെ ആനന്ദ് പത്മനാഭന്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. 15 ലക്ഷം രൂപ ബിനീഷ് ഇവിടെ മുടക്കിയതായും കണ്ടെത്തി.
ഇവിടെ തലസ്ഥാനത്ത് റെയ്ഡ് തുടരുന്നതിനിടേയാണ് ബിലീവിയേഴ്‌സ് ചര്‍ച്ചിലെ റെയ്ഡ്.
" f
https://www.facebook.com/Malayalivartha