സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കാര്യക്ഷമത നോക്കി മാത്രം സ്ഥാനക്കയറ്റം

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ പരിഷ്‌കരിക്കുന്നതിന് അനുയോജ്യമായ നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിക്കപ്പെട്ട പൊതുഭരണ വകുപ്പ് വിദഗ്ധസമിതി റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചു.
കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ മാത്രം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം എന്നതടക്കം ഏറെ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.
അസിസ്റ്റന്റ് തസ്തികയില്‍ വന്നവര്‍ സ്പെഷല്‍ സെക്രട്ടറി വരെയുള്ള സ്ഥാനക്കയറ്റത്തിന് 2 പരീക്ഷകള്‍ എഴുതി യോഗ്യത തെളിയിക്കണം. ഭാവിയില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേക്കും ഈ പരിഷ്‌കാരങ്ങള്‍ വ്യാപിപ്പിക്കും. അധിക ജീവനക്കാരെ മറ്റു വകുപ്പുകളില്‍ മാറ്റി നിയമിക്കും.
റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിക്കപ്പെട്ട പൊതുഭരണ വകുപ്പ് വിദഗ്ധസമിതിയിലെ ഉദ്യോഗസ്ഥരുടെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നു വരെ ഭീഷണിയുണ്ടായിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha