അഭയ കൊലക്കേസ്...കോടതിയെ ഹൈജാക്ക് ചെയ്യണ്ട: ആജ്ഞാപിച്ച് മൊഴി എഴുതിക്കണ്ടെന്നും സി ബി ഐ കോടതി: പ്രതിഭാഗം അഭിഭാഷകന് കോടതിയുടെ രൂക്ഷ വിമര്‍ശനം

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിഭാഗം സീനിയര്‍ അഭിഭാഷകനെ വിചാരണക്ക് ഇടയില്‍ തിരുവനന്തപുരം സി .ബി .ഐ കോടതി ജഡ്ജി കെ . സനല്‍ കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. കോടതിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കണ്ടന്നും ആജ്ഞാപിക്കാന്‍ നോക്കണ്ടന്നും പറഞ്ഞ കോടതി പ്രതിഭാഗം അഡ്വ.രാമന്‍പിള്ളയെ രൂക്ഷമായി വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്തു. കോടതിയെ ഡിക്‌റ്റേറ്റ് ചെയ്യിക്കാന്‍ അനുവദിക്കില്ലെന്നും ജഡ്ജി അഡ്വ.രാമന്‍പിള്ളയോട് രൂക്ഷമായ ഭാഷയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴി കോടതി രേഖപ്പെടുത്തുന്നതിന് ഇടയില്‍ പ്രതിഭാഗം അഭിഭാഷകന് കോടതിയുടെ മൊഴി രേഖപ്പെടുത്തല്‍ തന്റെ വഴിക്ക് കൊണ്ടു പോകാന്‍ മുതിര്‍ന്നപ്പോള്‍ ആണ് സി .ബി .ഐ കോടതി രൂക്ഷമായി വിമര്‍ശിച്ചത് .
അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സി .ബി .ഐ എസ് . പി നന്ദകുമാര്‍ നായരെ രണ്ടു ദിവസമായി തുടര്‍ച്ചയായി പ്രതിഭാഗം ക്രോസ്സ് വിസ്താരം നടത്തുന്നതിന് ഇടയില്‍ പ്രതിഭാഗം അഭിഭാഷകന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യം ചോദിച്ചു. തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകനെ കോടതി ഇടപെട്ടു തടയുകയും വിമര്‍ശിക്കുകയും ചെയ്തു . ഫാ : തോമസ് കോട്ടൂര്‍ , സിസ്റ്റര്‍ സെഫി എന്നി പ്രതികള്‍ക്ക് എതിരെ ആണ് വിചാരണ നടക്കുന്നത് . വിചാരണ നാളെയും തുടരും.
"
https://www.facebook.com/Malayalivartha