വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച പ്രതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കടപ്പള്ളി പ്രദീപ് കുമാറിനെ (36) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിഡിയോ കോളിലൂടെ പ്രദീപ്, ജീവനൊടുക്കാന്‍ പോകുന്ന വിവരം പാലക്കാട്ടുള്ള ഭാര്യയെ അറിയിച്ചിരുന്നു. ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി മുറി തുറന്നു നോക്കിയപ്പോഴാണ് പ്രദീപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
2019 സെപ്റ്റംബര്‍ 30-ന് ആണ് വിചാരണ കോടതി വിട്ടയച്ചത്. വാളയാറില്‍ മൂത്ത പെണ്‍കുട്ടി മരിച്ച കേസിലെ മൂന്നാം പ്രതിയും ഇളയ പെണ്‍കുട്ടി മരിച്ച കേസിലെ രണ്ടാം പ്രതിയുമായിരുന്നു പ്രദീപ്കുമാര്‍.
കേസ് നടത്തിപ്പിന് ഉള്‍പ്പെടെ പണത്തിനായി സഹകരണ ബാങ്കില്‍ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്നലെ മാതാവിനൊപ്പം ബാങ്കില്‍ എത്തിയിരുന്നു. വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പ്രദീപ് ജീവനൊടുക്കിയത്.
കുറ്റവിമുക്തനായതോടെ 6 മാസം മുന്‍പാണ്, വാളയാറില്‍ ബേക്കറി നടത്തിയിരുന്ന പ്രദീപ് നാട്ടിലെത്തിയത്. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: കല്യാണി. മാതാവ്: ഗീത.
https://www.facebook.com/Malayalivartha