അവരെ കാണാതെ വീടിന് മുന്നിൽ നിന്ന് പോകില്ലെന്ന് ബന്ധുക്കൾ; ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം; ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ കയർത്തതോടെ സംസ്ഥാന പൊലീസ് വീടിന് മുന്നിലേക്ക്

എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടക്കുന്ന ബിനീഷ് കോടിയേരിയുടെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പപോഴും അവസാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്. റെയ്ഡ് തുടങ്ങി 23 മണിക്കൂർ പിന്നിട്ടതിനു പിന്നാലെ വീടിനകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തി. ബിനീഷ് കോടിയേരിയുടെ ഭാര്യയ്ക്കായി ഭക്ഷണവും വസ്‌ത്രവുമായെത്തിയ ബന്ധുക്കളെ കർണാടക പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. ഇതേതുടർന്ന് ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ കയർത്തതോടെ സംസ്ഥാന പൊലീസ് വീടിന് മുന്നിലെത്തുകയും ചെയ്തിരുന്നു. ബിനീഷിന്റെ രണ്ട് വയസായ കുഞ്ഞും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും അടക്കമുളളവർ വീട്ടിനുളളിലുണ്ട്. അവരെ കാണാതെ വീടിന് മുന്നിൽ നിന്ന് പോകില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബിനീഷിന്റെ മാതാവിന്റെ സഹോദരിയടക്കമുളളവരാണ് വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി പ്രതിഷേധിക്കുന്നത്.
വല്ലാത്തൊരു ട്വിസ്റ്റാണ് തലസ്ഥാനത്തെ ബിനീഷ് കോടിയേരുടെ വീടായ കോടിയേരിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പപോഴും അവസാനിച്ചിട്ടില്ലെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിൽ കടുത്ത പ്രതിഷേധവുമായി ബന്ധുക്കൾ. ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിൽ ആണെന്ന് ഉന്നയിച്ചുകൊണ്ട് കുത്തിയിരിപ്പു സമരം നടത്തുകയാണ് ബന്ധുക്കൾ. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. എന്നാൽ രേഖകള്‍ സംബന്ധിച്ച് ഇഡിയും ബിനീഷിന്‍റെ കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. രേഖകളില്‍ ചിലത് ഇഡി കൊണ്ടുവന്നതാണെന്നും റെയ്‍ഡില്‍ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ആയതിനാൽ തന്നെ ഒപ്പിടില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.
അതേസമയം പരിശോധനയ്ക്കായി ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്‍്റെ ഭാര്യ തയ്യാറാകാത്തതിനെ തുടർന്ന് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുകയാണ്. തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അഭിഭാഷകനെത്തി ഒപ്പിടുന്ന രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടർന്ന് രേഖകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കരുതെന്ന് അഭിഭാഷകന്‍ നിലപാടെടത്തു. രേഖകള്‍ ഒപ്പിടുന്നതിനു മുമ്ബ് അഭിഭാഷകനോട് സംസാരിക്കണമെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് റെയ്ഡ് പൂര്‍ത്തിയായിട്ടും ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ മടങ്ങാനായില്ല.
https://www.facebook.com/Malayalivartha