മുട്ടി നോക്കുന്നോ സാറെ... ഇഡിയെ ഈസിയായി കരുതുന്നവര്‍ക്ക് തെറ്റി; ഇഡിക്ക് ഉള്ളത് വിപുലമായ അധികാരങ്ങള്‍; രാജ്യത്ത് എവിടെയും പരിശോധന നടത്താം; പരിശോധന രാത്രി വൈകി നീണ്ടാലും ചോദ്യം ചെയ്യാന്‍ കഴിയില്ല; സ്വത്ത് കണ്ട് കെട്ടിയാല്‍ തിരികെ ലഭിക്കുക പ്രയാസം

ഇഡി എന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെ മീശ ചുരുട്ടി പേടിപ്പിക്കാമെന്നാണ് കേരളത്തിലെ ചിലര്‍ കരുതുന്നത്. എന്നാല്‍ അതിനേക്കാള്‍ കൊമ്പന്‍ മീശയുള്ള രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇഡിയെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ ചിലരുടെ പ്രകടനത്തില്‍ ഡോവല്‍ കട്ടക്കലിപ്പിലുമാണ്. ഇഡിയെ അറിയാത്തത് കൊണ്ടാണ് പലരും ഉറഞ്ഞ് തുള്ളുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരവും (പി.എം.എല്‍.എ.) വിദേശ നാണ്യ വിനിമയച്ചട്ട പ്രകാരവും (ഫെമ) പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുള്ളത് (ഇ.ഡി.) വിപുലമായ അധികാരങ്ങളാണുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സെര്‍ച്ച് മെമ്മോയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് എവിടെയും പരിശോധന നടത്താന്‍ ഇ.ഡി.ക്ക് കഴിയും.
പരിശോധന രാത്രി വൈകി നീണ്ടാലും നിയമപരമായി ചോദ്യംചെയ്യാന്‍ കഴിയില്ല. സ്ത്രീകള്‍ ഉള്ളിടത്ത് പകലേ പരിശോധന ആരംഭിക്കാന്‍ കഴിയൂ. എന്നാല്‍, വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാത്രിയിലും സ്ത്രീകള്‍ ഉള്ളിടത്തും പരിശോധന തുടരാം. പി.എം.എല്‍.എ. സെക്ഷന്‍ എട്ട് പ്രകാരം സ്വത്ത് കണ്ടുകെട്ടാനും ഇ.ഡി.ക്ക് അധികാരമുണ്ട്. സ്വത്ത് തിരികെ ലഭിക്കാന്‍ സങ്കീര്‍ണമായ കോടതി നടപടിവേണം.
റെയ്ഡ് നടത്തുമ്പോള്‍ പല മാനദണ്ഡങ്ങളും പാലിക്കണമെന്ന് മാത്രം.
സി.ആര്‍.പി.സി.യില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സെര്‍ച്ച് മെമ്മോയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. സെര്‍ച്ച് മെമ്മോ വീട്ടുകാര്‍ ഒപ്പിട്ട് നല്‍കണം. അതിന് തയ്യാറാകാതെ എതിര്‍പ്പ് അറിയിച്ചാല്‍ ബലമായി പരിശോധന നടത്താം. ആവശ്യപ്പെട്ടാല്‍ പോലീസ് അടക്കമുള്ള ഏത് അന്വേഷണ ഏജന്‍സിയും ഇ.ഡി.യുമായി സഹകരിക്കണം.
ഇത്തരം പരിശോധനയില്‍ പി.എം.എല്‍. നിയമത്തിന്റെ സെക്ഷന്‍ 50 പ്രകാരം സ്വമേധയാ നല്‍കുന്ന സ്‌റ്റേറ്റ്‌മെന്റാണ് ഇ.ഡി. രേഖപ്പെടുത്തുന്നത്. പി.എം.എല്‍.എ. സെക്ഷന്‍ 17 പ്രകാരം സ്വത്ത് പിടിച്ചെടുക്കാം. പി.എം.എല്‍.എ. സെക്ഷന്‍ 19 പ്രകാരം അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഉണ്ട്.
അതേസമയം സ്വതന്ത്ര സാക്ഷി വേണം. സി.ആര്‍.പി.സി. സെക്ഷന്‍ 100 പ്രകാരം പരിശോധന നടത്തുമ്പോള്‍ സാക്ഷിയുണ്ടാകണമെന്നുണ്ട്. പരിശോധനാ സ്ഥലത്തെ പ്രാദേശികമായി ബഹുമാനിതരായ രണ്ടുപേരുടെ സാന്നിധ്യമാണ് വേണ്ടത്. സ്വതന്ത്ര സാക്ഷിയെന്ന നിലയിലാണിത്. എന്നാല്‍, ഇത്തരത്തില്‍ സ്വതന്ത്ര സാക്ഷിയെ ലഭിച്ചില്ലെങ്കില്‍ ഓഫീസര്‍മാര്‍ നടത്തുന്ന പരിശോധനയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കോടതികള്‍ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌റ്റേറ്റ്‌മെന്റില്‍ ഒപ്പിട്ടുനല്‍കണമെന്ന് ആരെയും നിര്‍ബന്ധിക്കാനാകില്ല. ഒപ്പിട്ട് നല്‍കിയില്ലെങ്കില്‍ അക്കാര്യം രേഖപ്പെടുത്തി അതിന്റെ പകര്‍പ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം.
പി.എം.എല്‍.എ.യുടെ സെക്ഷന്‍ 50 പ്രകാരം ഇ.ഡി.നോട്ടീസ് നല്‍കിയാല്‍ മൊഴി നല്‍കാനായി ആരും പറയുന്ന സ്ഥലത്ത് ഹാജരാകണം. സാമ്പത്തിക നടപടികളുമായി അറിവുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവര ശേഖരണത്തിനാണ് ഇങ്ങനെ വിളിക്കുന്നത്. ചെന്നില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാം.
പരാതിലഭിച്ചാല്‍ പോലീസിന് ഇ.ഡി.ക്ക് നോട്ടീസ് നല്‍കാം. പക്ഷേ, അതിലൊന്നും കാര്യമില്ല. ജോലിയുടെ ഭാഗമായ നടപടിയാണെന്നതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാനാകില്ല. പരിശോധന നടത്തുമ്പോള്‍ വീട്ടിലുള്ളവരുടെ അവകാശങ്ങളൊന്നും തടയില്ല. എന്നാല്‍, തെളിവ് നഷ്ടപ്പെടാതിരിക്കാന്‍ പുറത്തേക്ക് വിടില്ല. വീട്ടിലുള്ളവരോടൊപ്പം കുട്ടികളുണ്ടെങ്കിലും ഇതുതന്നെയാണ് ചട്ടം.
കേന്ദ്ര റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് ഇഡിയുടെ പ്രവര്‍ത്തനം.
70 ശതമാനം ജീവനക്കാരും ഡെപ്യൂട്ടേഷനില്‍ ഉള്ളവരാണ്. കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ്, ഇന്‍കംടാക്‌സ്, പോലീസ് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരില്‍ ഏറെയും. അസി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറെ മാത്രമാണ് നേരിട്ട് നിയമിക്കുന്നത്. ആകെയുള്ളത് രണ്ടായിരത്തോളം ജീവനക്കാര്‍. അങ്ങനെ രാജ്യത്തിന്റെ സുപ്രധാന ഏജന്‍സിയേയാണ് ഉമ്മാക്കി കാട്ടുന്നത്. എന്തായാലും കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha