ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് സംസ്ഥാനത്ത് നടത്തുന്ന പരിശോധന ഇന്നും തുടര്‍ന്നേക്കും

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് സംസ്ഥാനത്ത് നടത്തുന്ന പരിശോധന ഇന്നും തുടര്‍ന്നേക്കും. രണ്ട് ദിവസമായി ഏഴിടത്ത് പരിശോധന നടത്തിയ പ്രധാന സംഘങ്ങളെല്ലാം തിരികെ പോയെങ്കിലും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ഒരു സംഘം തിരുവനന്തപുരത്ത് തുടരുകയാണ്.
ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ് തുടര്‍ന്നേക്കുമെന്നാണ് വിവരം. ബിനീഷിന്റെ സുഹൃത്ത് അല്‍ ജാസം അബ്ദുല്‍ ജാഫറിന്റെ നെടുമങ്ങാടുളള ബാങ്ക് ലോക്കര്‍ കേന്ദ്രീകരിച്ചുളള പരിശോധന ഇന്നലെ രാത്രിവരെ നീണ്ടു. ലോക്കറില്‍ നിന്ന് രേഖകളും പ്രമാണങ്ങളും എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ കണ്ടെടുത്ത തെളിവുകള്‍ വിലയിരുത്തിയ ശേഷമാവും തുടര്‍ നടപടികള്‍. തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമയും ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകാരനെന്ന് എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്നയാളുമായ അബ്ദുല്‍ ലത്തീഫ് ബംഗളൂരില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും.
മാതാവിന് കൊവിഡ് ബാധിച്ചതിനാല്‍ നിരീക്ഷണത്തില്‍ ആണെന്നും രണ്ടാംതിയ്യതിക്ക് ശേഷം ഹാജരാകാം എന്നുമാണ് ഇയാള്‍ അറിയിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha