ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ച മിസോറം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഇന്ന് ചുമതലയേല്‍ക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ച മിസോറം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഇന്ന് ചുമതലയേല്‍ക്കും. ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ അംഗമായാണ് കുമ്മനം ചുമതലയേല്‍ക്കുക.തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റി നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാര്‍ നോമിനി എന്നിവരുമുണ്ട്. സമിതിയിലെ എല്ലാ അംഗങ്ങളും ഹിന്ദുക്കളായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ആദ്യം നിശ്ചയിച്ചിരുന്ന ഹരികുമാരന്‍ നായരെ മാറ്റിയാണ് കുമ്മനത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നതെന്ന് കത്തില്‍ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജ് അധ്യക്ഷനായ പ്രത്യേക സമിതിക്ക് കൈമാറി സുപ്രീംകോടതിയാണ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha