തന്നെ കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി തള്ളിയതിനെതിരെ ബിഷപ് ഫ്രാങ്കോ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ നിന്നു തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജി തള്ളിയതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും സുപ്രീം കോടതി തള്ളി.
ഹര്‍ജി ചേംബറില്‍ പരിഗണിച്ചതും പുനഃപരിശോധനയ്ക്കു കാരണങ്ങളില്ലെന്നു വ്യക്തമാക്കി തള്ളിയതും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ 3 അംഗ ബെഞ്ചാണ്.
കഴിഞ്ഞ ഓഗസ്റ്റ് 5-ന് പരിഗണനാവേളയില്‍ തന്നെ, കുറ്റവിമുക്തനാക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചതിനെതിരെ ബിഷപ് ഫ്രാങ്കോ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ കഴമ്പില്ലെന്ന് വിലയിരുത്തിയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
https://www.facebook.com/Malayalivartha