തിരഞ്ഞെടുപ്പ് ദിനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധത്തിനൊരുങ്ങി പി എസ് സി ഉദ്യോഗാര്‍ഥികള്‍

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സമരത്തിനൊരുങ്ങി പി എസ് സി റാങ്ക് പട്ടികയിലെ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍. നിയമനങ്ങള്‍ നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടികാട്ടുന്നു. തിരഞ്ഞടുപ്പ് ദിവസം ഉദ്യോഗാര്‍ഥി സംഘടനകളുടെ നേത്യത്വത്തില്‍ നിരാഹാരം നടത്തും. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം വെറും വാക്കായെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യാന്‍ ഒരുങ്ങുന്നത്. പിഎസ് സി നിയമനങ്ങള്‍ വര്‍ദ്ധിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് തദ്ദേശ തെരഞ്ഞെടുപ്പ് ദിനത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രത്യക്ഷ സമരം രാഷ്ട്രീയമായും തിരിച്ചടിയാകും. പിഎസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ വര്‍ദ്ധിച്ചത് മാദ്ധ്യമങ്ങള്‍ അടുത്തിടെ സജീവമായി പുറത്തുകൊണ്ടുവന്നിരുന്നു.
https://www.facebook.com/Malayalivartha