അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കെ.എം.ഷാജി എം.എല്‍.എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കെ.എം.ഷാജി എം.എല്‍.എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ ഒമ്പതരയോടെയാണ് ചോദ്യംചെയ്യലിനായി അദ്ദേഹം എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായത്. ഇന്നലെ ഷാജിയുടെ ഭാര്യയില്‍ നിന്ന് ഇഡി മൊഴിയെടുത്തിരുന്നു.വേങ്ങേരിയില്‍ ആഷയുടെ പേരില്‍ മൂന്നു നില വീട് നിര്‍മ്മിച്ചതിന്റെ സാമ്പത്തിക ഉറവിടവും കഴിഞ്ഞ പത്ത് വര്‍ഷത്തെ ബാങ്ക് ഇടപാടുകളുമാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
25 ലക്ഷം രൂപ കോഴയായി വാങ്ങിയെന്നു പറയുന്ന സമയത്താണ് ഇവിടെ വീട് പണിതത്. പി എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മായിലിന്റെ മൊഴിയും എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തി. കെ.എം.ഷാജിയ്‌ക്കൊപ്പം വേങ്ങേരിയില്‍ ഭൂമി വാങ്ങിയതിന്റെ വിവരങ്ങളാണ് ആരാഞ്ഞത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും കൈമാറിയതായി ഇസ്മായില്‍ പറഞ്ഞു. മൂന്നു പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് ഇവിടെ വീട് നിര്‍മിച്ചത്.
"
https://www.facebook.com/Malayalivartha