ഇഡി ഉദ്യോഗസ്ഥര്‍ അട്ടക്കുളങ്ങര ജയിലില്‍... കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു....

കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇതിനായി ഇഡി ഉദ്യോഗസ്ഥര്‍ അട്ടക്കുളങ്ങര ജയിലിലെത്തി. കഴിഞ്ഞ മാസമാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്.
സ്വര്‍ണ കടത്ത് കേസില്‍ കസ്റ്റംസ് കോഫെപോസ നിയമം ചുമത്തിയതോടെയായിരുന്നു ജയില്‍ മാറ്റം. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്കും മാറ്റിയിരുന്നു.
അതേസമയം സ്വപ്ന ഐഫോണ്‍ തന്നത് പിറന്നാള്‍ സമ്മാനമായാണെന്ന ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ മൂന്ന് വര്‍ഷവും സ്വപ്ന പിറന്നാള്‍ സമ്മാനം നല്‍കിയിരുന്നതായി ശിവശങ്കര്‍ എന്‍ഫോഴ്സിമെന്റിനോട് വെളിപ്പെടുത്തിയിരുന്നു. ആദ്യം നല്‍കിയത് രണ്ട് വിലകൂടിയ വാച്ചുകളും രണ്ടാം വര്‍ഷം ലാപ്‌ടോപ്പുമായിരുന്നു. 2020ല്‍ ജനുവരിയിലാണ് ഐഫോണ്‍ നല്‍കിയത്. സ്വപ്നയ്ക്കും കുടുംബത്തിനും താനും പിറന്നാള്‍ സമ്മാനങ്ങള്‍ കൊടുക്കുമായിരുന്നുവെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ ജയിലില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി കോടതിയുടെ അനുമതി തേടിയത്.
al
https://www.facebook.com/Malayalivartha