ബിനീഷ് കോടിയേരിയെ 12 ദിവസമായി തുടരെ ചോദ്യം ചെയ്യുമ്പോള്‍, പുറത്തുവരുന്ന കുറ്റകൃത്യങ്ങളുടെ പണക്കനവും വ്യാപ്തിയും അറിയുമ്പോള്‍, എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ തല മരവിക്കുന്നു

ബിനീഷ് കോടിയേരിയെ 12 ദിവസമായി തുടരെ ചോദ്യം ചെയ്യുമ്പോള്‍, പുറത്തുവരുന്ന കുറ്റകൃത്യങ്ങളുടെ പണക്കനവും വ്യാപ്തിയും അറിയുമ്പോള്‍, എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ തല മരവിക്കുന്നു. കേരളത്തിലും കര്‍ണാടകത്തിലും ഗോവയിലും ദുബായിയിലും തമിഴ് നാട്ടിലും അതിനപ്പുറം പശ്ചിമ ബംഗാളില്‍ വരെ വിപുലമായ കണ്ണികളും ഇടപാടുകളുമാണ് ബിനീഷിനുള്ളത്. ഇഡി കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് നിലപാടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാല്‍ അടിയന്തിരമായി വിട്ടുകിട്ടാന്‍ കാത്തിരിക്കുകയാണ് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ.
കോടികളുടെ കള്ളപ്പണം വെളിപ്പിക്കലും കള്ളക്കടത്തും അന്വേഷിച്ചു പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നിരിക്കെയാണ് ഇനി മയക്കുമരുന്നു കച്ചവടത്തിന്റെ ബിനീഷ് ഹിമാലയം കീഴടക്കാന്‍. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിക്ക് തല്‍ക്കാലം ഇളവു നല്‍കി നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ബിനീഷ് കോടിയേരിയെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുകയാണ്. ബിനീഷ് കോടിയേരിയുടെയും കൂട്ടാളികളുടെയും മയക്കുമരുന്നു മാഫിയയുടെ റൂട്ടുമാപ്പ് വരച്ച് കാത്തിരിക്കുന്ന നാര്‍ക്കോട്ടിക്‌സ് ബ്യൂറോയ്ക്ക് അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും. ഒരു പതിറ്റാണ്ടോളം ദൈര്‍ഘ്യമുള്ള ഈ കച്ചവടത്തില്‍ പണം മുടക്കിയ പ്രമുഖരെയും ഇടപാടുകളിലെ കണ്ണികളെയും മയക്കുമരുന്ന് ഉപയോഗിച്ചവരെയും കണ്ടെത്തുകയെന്നത് ശ്രമകരമായ അധ്വാനമായിരിക്കും. ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ മുഖേനയാണ് വന്‍തോതില്‍ ഗോവ വഴി ബാംഗളൂരില്‍ വിദേശ ഇനം മയക്കുമരുന്ന് എത്തിയിരുന്നത്.
ഇതുകൂടാതെ ബംഗാള്‍, ഒഡിഷ, തമിഴ് നാട് എന്നിവിടങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ എന്ന വ്യാജേന കഞ്ചാവും കഞ്ചാവില്‍നിന്നുല്‍പാദിക്കുന്ന ഇതര ലഹരിസാധനങ്ങളും ഇവരുടെ കണ്ണികള്‍ക്ക് ലഭിച്ചിരുന്നതായാണ് സൂചനയുള്ളത്. മയക്കുമരുന്നു കേസ് അന്വേഷണം തുടങ്ങുന്നതോടെ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലെ ഒട്ടേറെ താരങ്ങളും സംവിധായകരും തിരക്കഥാ കൃത്തുക്കളും അണിയറ പ്രവര്‍ത്തകരും ഇതില്‍ വീഴും. ബിനീഷ് സിനാമാ വ്യാപാരവും അഭിനയവും തുടങ്ങിയതു തന്നെ സിനിമാ ലോകത്തെ മയക്കുമരുന്നു വ്യാപാരസാധ്യത മുന്നില്‍ കണ്ടാണെന്നു സംശയിക്കുന്നു. കൊച്ചി, കുമരകം, ഗോവ, ബാഗളൂര്‍ കേന്ദ്രീകരിച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും ഗസ്റ്റ് ഹൗസുകളുമൊക്കെ അന്വേഷണ പരിധിയില്‍ വരും. ബിനീഷ് കോടിയേരി പതിവായി കൊക്കയ്ന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സുഹാസ് കൃഷ്ണ ഗൗഡ, സോനറ്റ് ലോബോ എന്നിവരില്‍ നിന്നു മൊഴി ലഭിച്ചിരുന്ന സാഹചര്യത്തില്‍ ബിനീഷിന്റെ ഏതൊക്കെ അടുപ്പക്കാര്‍ ഇതില്‍ കൂട്ടാളികളായുണ്ടെന്നതും കണ്ടെത്തണം.
ബാംഗളൂര്‍ പരപ്പന സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും ബിനീഷിനെ ചോദ്യം ചെയ്യുക. ഇഡി കസ്റ്റഡിയിലായിരിക്കെയും ബിനീഷിനെ സഹായിക്കുന്ന ബാംഗളൂര്‍ പോലീസ് ലോബിയെക്കുറിച്ചുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബൂ്യറോ അന്വേഷണം തുടരുകയാണ്. ഇവരില്‍ ചിലര്‍ക്ക് കേരള പോലീസുമായുള്ള ബന്ധവും അന്വേഷണ പരിധിയിലുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ബിനീഷിനെ പാര്‍പ്പിച്ചിരുന്ന ബംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ കോടിയേരി ബംഗ്‌ളാവില്‍ ഇഡി കഴിഞ്ഞ ദിവസം നടത്തി പരിശോധന വേളയില്‍ അവിടെ നടന്ന ബന്ധുനാടകങ്ങളെല്ലാം ഈ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് സൂചന. ബിനീഷ് ഫോണ്‍വിളിച്ചവരില്‍ ബന്ധുവായ രണ്ടു സ്ത്രീകള്‍, സിപിഎമ്മിലെ പ്രമുഖര്‍, ബിസിനസ് പങ്കാളികള്‍ എന്നിവരും ഉള്‍പ്പെടുന്നു. ബിനീഷ് കസ്റ്റഡിയിലായതുമുതല്‍ ബാംഗളൂരില്‍ തമ്പടിയിച്ചിരിക്കുന്ന ബിനോയ് കോടിയേരി നടത്തുന്ന ഫോണ്‍ വിളികളും നിരീക്ഷണത്തിലാണെന്നു പറയുന്നു.
എന്നാല്‍ അഭിഭാഷകരുടെയും ബാംഗളൂരിലെ ബിസിനസ് പങ്കാളികളുടെയും ഫോണുകളില്‍ നിന്നാണ് ഈ കോളുകള്‍ ഏറെയും എത്തിയിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം, കള്ളക്കടത്ത് കേസുകളില്‍ തെളിവുശേഖരിക്കല്‍ തുടരുന്നതിനിടെയാണ് ബിനീഷ് കോടിയേരി ആരംഭിച്ച കമ്പനികളിലൂടെ് കോല്‍ക്കത്ത കേന്ദ്രമായി കള്ളപ്പണം വെളിപ്പിക്കലും നോട്ടുകൈമാറ്റവും നടന്നതായി സൂചന ലഭിക്കുന്നത്. 2015ല്‍ ബാംഗളൂരില്‍ സുഹൃത്തുമായി ചേര്‍ന്ന് തുടങ്ങിയ ബി ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുടെ മറവിലായിരുന്നു കോല്‍ക്കത്തയും ഗോവയും കേന്ദ്രീകരിച്ച് കള്ളപ്പണം വെളിപ്പിക്കല്‍ നടന്നതെന്നാണ് ഇഡി പറയുന്നത്. 2018ല്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം നിറുത്തുകയും ചെയ്തു. വ്യാജമേല്‍വിലാസത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കമ്പനികളുമായി ചേര്‍ന്ന പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
ഈ കമ്പനിയുമായി ബന്ധപ്പെട്ടു നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ഇഡി ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ കൊച്ചിയിലെ റെയിന്‍ഹ ഈവന്റ് മാനേജ്‌മെന്റ്, ബാംഗളൂരിലെ യോഷ് ഈവന്റ് മാനേജ്‌മെന്റ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തിവരികയാണ്. അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഡയറക്ടര്‍മാരായി തുടങ്ങിയ ഇത്തരം കമ്പനികളുടെ മറവില്‍ മയക്കിമരുന്നു കൈമാറ്റവും വില്‍പനയും നടത്തിയിരുന്നതായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ബിനീഷ് കോടിയേരി വീണ്ടും ജൂഡിഷ്യല്‍ കസ്റ്റഡിയിലേക്കോ അതോ ബാംഗളൂര്‍ ജയിലിലേക്കോ എന്നത് നാളെ വ്യക്തമാകും.
https://www.facebook.com/Malayalivartha