വയോധികയെ കൊന്ന് ആഭരണം കവര്‍ന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും

മഞ്ചേരിയില്‍ 2013 ഒക്ടോബര്‍ 15- ന് ഉറങ്ങിക്കിടക്കുകയായിരുന്ന സീത(80) എന്ന വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ പ്രതി കോട്ടയ്ക്കല്‍ ചുടലപ്പറമ്പ് പാലപ്പുറ അബ്ദുല്‍ സലാമിനു (39) ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു.
ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.പി.സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം തടവ് അനുഭവിക്കണം. കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളിലാണ് ശിക്ഷ. കോട്ടയ്ക്കല്‍ പുതുപ്പറമ്പ് സീത ആണ് കൊല്ലപ്പെട്ടത്.
വീടിന്റെ ജനലഴി മുറിച്ചുമാറ്റി അകത്തുകടന്നാണ് അയല്‍വാസിയായ പ്രതി കൊല നടത്തി ആഭരണം കവര്‍ന്നത്. കോട്ടയ്ക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 58 സാക്ഷികളില്‍ 42 പേരെ വിസ്തരിച്ചു. 9 തൊണ്ടിമുതല്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.വാസു ഹാജരായി.
https://www.facebook.com/Malayalivartha