ആദിവാസികളോടുള്ള വിവേചനത്തിനെതിരെ പ്രതിഷേധ നടത്തം, പുലര്‍ച്ചെ രണ്ട് മുതല്‍ ഉച്ചയ്ക്ക് 12.30-വരെ ഷൈലജ നടന്നു!

ആദിവാസികളോടുള്ള വിവേചനത്തിനെതിരെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കുരീരി ആദിവാസി കോളനിയില്‍ താമസിക്കുന്ന ഷൈലജ മുപ്പാലി കലക്ടര്‍ക്ക് പരാതി നല്‍കാന്‍ 40 കിലോമീറ്റര്‍ നടന്നെത്തി.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് തുടങ്ങിയ പ്രതിഷേധ നടത്തം ഉച്ചയ്ക്ക് 12.30 ഓടെയാണ് കലക്ടറേറ്റില്‍ എത്തിയത്. ഓടക്കയം കുരീരി മുതല്‍ മലപ്പുറം വരെയാണ് നടന്നത്.
കോളനികളില്‍ ലഹരി മാഫിയയുടെ കടന്നുകയറ്റം രൂക്ഷമാണ്.
എക്സൈസിന്റെ പ്രവര്‍ത്തനം ഇവിടെ കാര്യക്ഷമമാക്കുക, കോളനികളിലെ ശുദ്ധജല പ്രശ്നത്തിനു പരിഹാരം കാണുക, പട്ടയ പ്രശ്നത്തിനു പരിഹാരം കാണുക തുടങ്ങിയവയും കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ ഉന്നയിച്ചു.
എംഎല്‍എ നടത്തിയ വംശീയ അധിക്ഷേപത്തില്‍ മാപ്പ് പറയണമെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ഷൈലജ ആവശ്യപ്പെട്ടു. പരാതിയില്‍ നടപടിയെടുക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായി ഷൈലജ പറഞ്ഞു.
https://www.facebook.com/Malayalivartha